കുടുംബ മേള

കോഴിക്കോട്: കുറ്റിച്ചിറ കിത്സിങാ​െൻറകത്ത് ഇമ്പിച്ചിപ്പാത്തുമ്മബിയുടെയും മാൽമ്യാരകത്ത് മൊയ്തീൻ കോയയുടെയും ആറ് തലമുറകളിൽപെട്ട 400ൽപരം അംഗങ്ങളുടെ കുടുംബമേള നടത്തി. വിവിധ കലാപരിപാടികളും നടന്നു. കുടുംബത്തിലെ മുതിർന്ന അംഗം അഹ്മദ്കോയ ഉദ്ഘാടനം ചെയ്തു. നൗഷാദ് ആരീക്കോട് ക്ലാസെടുത്തു. കെ. നാസർ, കെ. റഫീഖ്, എ.വി. മുഹമ്മദ്കോയ, എ.സി. അബ്ദുല്ലക്കോയ, കെ. ഹുസൈൻകോയ, കെ. നിയാസ്, കെ. സക്കരിയ എന്നിവർ സംസാരിച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കും വിവിധ പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയവർക്കും ഉപഹാരങ്ങൾ നൽകി. വിദ്യാർഥികളുടെ ലഹരി ഉപയോഗം; ജാഗ്രത വേണം -ഋഷിരാജ് സിങ് പന്തീരങ്കാവ്: വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധക്ലബി​െൻറ വാർഷിക പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുറമെയുള്ള ലഹരി ഉപയോഗവും വിൽപനയും തടയാൻ എക്സൈസ് ഉദ്യോഗസ്ഥരും പൊലീസും ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ, വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതിനെതിരെ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണം. ലഹരിയുടെ അപകടക്കെണി തിരിച്ചറിയാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ബീരാൻ സി. ചെറിയക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.വി. ചന്ദ്രൻ ഉപഹാരം നൽകി. ലഹരിവിരുദ്ധ സന്ദേശം പ്രദർശിപ്പിച്ച ചുമർ ചിത്രം ഋഷിരാജ് സിങ് അനാച്ഛാദനം ചെയ്തു. ആരോഗ്യവകുപ്പ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനം നൽകി. പ്രധാനാധ്യാപകൻ കെ.വി. വസന്തൻ, എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷ്, അസി. കമീഷണർ എം.ജെ. ജോസഫ്, പ്രിൻസിപ്പൽ ഇൻചാർജ് സജീവൻ കളത്തിൽ, പുത്തൂർമഠം ചന്ദ്രൻ, ഗംഗാധരൻ പാലകുറുമ്പിൽ, പി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുമായി സംവാദവും അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഒന്നിച്ച് ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.