ശ​ബ്​​ദ​മ​ലി​നീ​ക​ര​ണ അ​വ​ബോ​ധം: വ​ട​ക​ര​യി​ൽ 70 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

വടകര: അന്തർദേശീയ ശബ്ദമലിനീകരണ അവബോധ ദിനം ആചരിക്കുന്നതിെൻറ ഭാഗമായി വടകരയിൽ മൊബൈൽ എൻഫോഴ്സ്മെൻറ് സ്ക്വാഡ് രണ്ടു ദിവസമായി നടത്തിവരുന്ന പ്രേത്യക വാഹന പരിശോധനയിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്ന എയർഹോണുകൾ ഉപയോഗിച്ചതായി കണ്ടെത്തിയ 70 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. അപകടകരമായ ഹോണുകളെല്ലാം തത്സമയം തന്നെ വാഹനങ്ങളിൽനിന്നും നീക്കം ചെയ്തു. ഇതിനിടെ ഓവർ ലോഡ് കയറ്റിയ 15വാഹനങ്ങൾ, അപകടകരമായി സഞ്ചരിച്ച18, ലൈസൻസില്ലാതെ ഓടിച്ച10, ഹെൽമെറ്റില്ലാത്ത 46പേർ, അനധികൃതമായി മാറ്റം വരുത്തിയ രണ്ട് വാഹനങ്ങൾ എന്നിങ്ങനെ 160 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തതായും പിഴയിനത്തിൽ 2,02100രൂപ ഈടാക്കിയതായി അധികൃതർ അറിയിച്ചു. പരിശോധനക്ക് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സലിം വിജയകുമാരൻ, എം. പ്രകാശ് എന്നിവരുടെ നേത്യത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ അജിത്ത് കുമാർ, വി.ഐ. അസിം, വിജിത്ത്കുമാർ, അശോക് കുമാർ, അഖിലേഷ്, കെ.വി. ജയൻ എന്നിവർ നേതൃത്വം നൽകി. ശബ്ദമലിനീകരണ അവബോധ ദിനം ആചരിക്കുന്നതിെൻറ ഭാഗമായി മോട്ടോർവാഹനവകുപ്പിെൻറയും ഐ.എം.എ വടകരയുടെയും, എയ്ഞ്ചൽസ് വടകരയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സിവിൽസ്റ്റേഷൻ പരിസരത്തുനിന്നും ബോധവത്കരണ റാലി വടകര അഡീഷനൽ തഹസിൽദാർ കെ. രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ബോധവത്കരണ സെമിനാർ ആർ.ടി.ഒ. വിനേഷ് ഉദ്ഘാടനം ചെയ്തു. റാലിയിൽ മടപ്പള്ളി ഗവ. കോളജിലെ എൻ.സി.സി. കാഡറ്റ്സുകളും പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.