രാ​മ​നാ​ട്ടു​ക​ര​യി​ൽ മദ്യഷാപ്പി​നെ​തി​രെ സ​ത്യ​ഗ്ര​ഹം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്

രാമനാട്ടുകര: സുപ്രീംകോടതി വിധിയെ തുടർന്ന് മാർച്ച് 31ന് പൂട്ടിയ രാമനാട്ടുകരയിലെ ബിവറേജ് കോർപറേഷെൻറ വിദേശമദ്യഷാപ് തുറന്നതിലും ഇടത് സർക്കാറിെൻറ തെറ്റായ മദ്യനയത്തിലും പ്രതിഷേധിച്ച് രാമനാട്ടുകരയിൽ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ മദ്യഷാപ്പിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം നാലാം ദിവസമായ ബുധനാഴ്ച മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് എൻ.സി. റസാഖ് ഉദ്ഘാടനം ചെയ്തു. എം.പി. മോഹനൻ മാസ്റ്റർ, മുനിസിപ്പൽ ലീഗ് പ്രസിഡൻറ് പി.ഇ. ഖാലിദ്, മണ്ഡലം ലീഗ് സെക്രട്ടറി കെ.കെ. ആലിക്കുട്ടി, അസ്ക്കർ ഫറോക്ക്, മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻറ് ശിഹാബ് നല്ലളം, വി.എം. റസാഖ്, എം. സൈതലവി, പാച്ചീരി സൈതലവി, മജീദ് അമ്പലംകണ്ടി, സി. ഗോപി, അസീസ് കുന്നത്തൂർ, എൻ.സി. ഹംസക്കോയ, കെ.ഇ. മുഹമ്മദലി, സുരേന്ദ്രൻ ചേലാമ്പ്ര, കൗൺസിലർമാരായ കെ.പി. അബ്ദുസ്സമദ്, റഫീഖ് കള്ളിയിൽ, കെ.എം. ബഷീർ, പി. രാജീവ്, നഫീസക്കുട്ടി, ഉമ്മുക്കുൽസു, പി.ടി. നദീറ, എ.പി. ബുഷ്റ, മുൻ ഗ്രാമപഞ്ചായത്ത് അംഗം. വി.കെ. ഹാജറാബീവി, പി. മഹ്സൂം, ഉസ്മാൻ പാഞ്ചാള. സിദ്ദീഖ് വൈദ്യരങ്ങാടി, കെ.പി. നാസർ, കെ.ടി. ഷാഹുൽ, പി.പി. ഹാരിസ്, വി.പി. നൗഫൽ, പി. നാസർ, പി. ഷരീഫ്, ജലീൽ പുള്ളാട്ട്, മുജീബ് പൂവന്നൂർപള്ളി, പി. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.