പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ അ​ന​സ്തേ​ഷ്യ ന​ൽ​കി​യ അ​ഞ്ചു​പേ​രു​ടെ ശ​സ്ത്ര​ക്രി​യ മാ​റ്റി

പേരാമ്പ്ര: വൈദ്യുതിയില്ലെന്ന പേരുപറഞ്ഞ് പേരാമ്പ്ര താലൂക്കാശുപത്രിയിൽ അഞ്ചുപേരുടെ ശസ്ത്രക്രിയ മാറ്റിവെച്ചു. അനസ്തേഷ്യ നൽകിയ ശേഷമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഇത്തരമൊരു തീരുമാനമുണ്ടായത്. ശസ്ത്രക്രിയ മാറ്റിയതിനെ തുടർന്ന് രോഗികളുടെ കൂടെ വന്നവരും അധികൃതരുമായി വാക്ക് തർക്കമുണ്ടായി. ബുധനാഴ്ച രാവിലെ ആറ് സ്ത്രീകളെയാണ് പ്രസവം നിർത്തൽ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടിയിരുന്നത്. എന്നാൽ, ഒരാളുടെ ശസ്ത്രക്രിയ ചെയ്യുമ്പോേഴക്കും വൈദ്യുതി നിലച്ചു. ഓപറേഷൻ തിയറ്ററിൽ വൈദ്യുതിക്ക് ബദൽ സംവിധാനങ്ങളൊന്നും ഇല്ല. ആശുപത്രിയിൽ ഇൻവെർട്ടർ ലാബിൽ മാത്രമാണ് ബദൽ സംവിധാനമുള്ളത്. ജനറേറ്റർ മന്ത്രിയും സ്ഥലം എം.എൽ.എയുമായ ടി.പി. രാമകൃഷ്ണൻ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. ഈ ആതുരാലയത്തെ താലൂക്കാശുപത്രിയായി ഉയർത്തിയിട്ട് വർഷങ്ങളായെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. വൈദ്യുതി പോയാൽ പ്രസവവാർഡ് ഉൾപ്പെടെ ഇരുട്ടിലാണ്. അനസ്തേഷ്യ കൊടുത്തിട്ടും ശസ്ത്രക്രിയ നടത്താത്തതു കാരണം സ്ത്രീകൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുമോ എന്ന ഭയപ്പാട് ബന്ധുക്കൾക്കുണ്ട്. ഓപറേഷൻ തിയറ്ററിൽ എമർജൻസിയെങ്കിലും കൊണ്ടുവന്ന് ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വൈദ്യുതിക്ക് ബദൽ സംവിധാനങ്ങളില്ലെങ്കിൽ ഇത്രയുംപേരുടെ ഓപറേഷൻ നടത്തുമ്പോൾ കെ.എസ്.ഇ.ബി ഓഫിസുമായി അധികൃതർ ബന്ധപ്പെടേണ്ടതായിരുന്നുവെന്നും ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നു. സബ്സ്റ്റേഷനിലെ തകരാർ കാരണം ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.