കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തില്‍ ഏറ്റവും അടിയന്തരമായി വീതികൂട്ടേണ്ട മലാപ്പറമ്പിലും കിഴക്കേ നടക്കാവിലും പാറോപ്പടിയിലും സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുന്നു. നിലവിലെ തുക ഉപയോഗിച്ച് റോഡിലെ അപകടസാധ്യത കൂടുതലുള്ളതും ഗതാഗതക്കുരുക്ക് രൂക്ഷവുമായ ഭാഗങ്ങളിലെ സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുന്ന നടപടിയാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ഫണ്ട് വരുന്നമുറക്ക് മറ്റുഭാഗങ്ങളിലെയും സ്ഥലമേറ്റെടുപ്പ് നടക്കും. മലാപ്പറമ്പിലെ കുപ്പിക്കഴുത്തുകളായ ഭാഗങ്ങളിലെ മതിലുകള്‍ പൊളിക്കുന്നതും പുരോഗമിക്കുന്നുണ്ട്. മലാപ്പറമ്പ് മുതല്‍ ഇഖ്റ ഹോസ്പിറ്റല്‍വരെ വീതികൂട്ടുന്ന ഭാഗത്തെ പഴയ മതിലുകള്‍ പൊളിച്ചുനീക്കി സ്ഥലമുടകള്‍തന്നെ പുതിയ മതില്‍കെട്ടുന്നത് ആരംഭിച്ചിട്ടുണ്ട്. ഈ സ്ഥലം കൂടി റോഡിന് ലഭിക്കുന്നതോടെ ഇവിടത്തെ ഗതാഗത തടസ്സത്തിന് ഒരു പരിധിവരെ പരിഹാരമാകും. നേരത്തേ മലാപ്പറമ്പ് ജങ്ഷനിലെ കടകള്‍ ഒഴിപ്പിച്ച ഭാഗത്തെ കെട്ടിടാവശിഷ്ടങ്ങളെല്ലാംതന്നെ നീക്കം ചെയ്തുകഴിഞ്ഞു. വൈദ്യുതി തൂണുകളും മറ്റും തടസ്സമായി നില്‍ക്കുന്നതിനാല്‍ നികത്തിയഭാഗം റോഡായി ഉപയോഗിക്കാന്‍ കഴിയുന്നില്ളെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. നടപ്പാതയും വാഹന ഗതാഗതത്തിന് തടസ്സമാകുന്നു. റോഡിന്‍െറ വശങ്ങളില്‍ കെട്ടിടങ്ങള്‍ പോയതോടെ വീതി കൈവന്നുവെങ്കിലും ട്രാഫിക് ജങ്ഷനില്‍ അത് ഫലപ്രദമായി ഉപയോഗിക്കാന്‍ ആകുന്നില്ല. ഫ്രീലെഫ്റ്റ് ഒരുക്കുന്നതിനുള്ള പ്രവൃത്തി നടത്താനുള്ള പദ്ധതിക്ക് അനുമതിയായിട്ടില്ല. മലാപ്പറമ്പ് ജങ്ഷനില്‍ ഏറ്റെടുക്കാന്‍ ബാക്കിയുള്ള സ്ഥലവും കൂടി ഏറ്റെടുത്താല്‍ ജങ്ഷനിലെ കുരുക്കിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. 25 കോടിയുടെ സ്ഥലമേറ്റെടുപ്പാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതുവരെ കിഴക്കേ നടക്കാവിലും പാറോപ്പടിയിലുമായി പത്തു സ്ഥലങ്ങളുടെ ആധാരങ്ങള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഇതിനുള്ള വിലയായി 8.5 കോടി നല്‍കിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ മലാപ്പറമ്പിനും പാറോപ്പടിക്കുമിടയിലെ ഭാഗത്തെ ആധാരങ്ങളുടെ രജിസ്ട്രേഷന്‍ നടക്കും. തുടര്‍ന്ന് വെള്ളിമാടുകുന്ന്, നടക്കാവ് ഭാഗത്തെ സ്ഥലമേറ്റെടുക്കല്‍ നടപടിയുമാരംഭിക്കും. റോഡ് വികസനത്തിന് സര്‍ക്കാര്‍ ഭൂമിക്ക് സംരക്ഷണമതില്‍ കെട്ടാനുള്ള പ്രവൃത്തിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. പ്രവൃത്തിക്ക് നേരത്തേതന്നെ സാങ്കേതികാനുമതി ലഭിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍പെട്ട് ടെന്‍ഡര്‍ നടപടികള്‍ വൈകുകയായിരുന്നു. ജൂണ്‍ ആദ്യവാരം വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. റോഡ് വികസനത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനും സാങ്കേതിക കുരുക്കുകള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.