വടകര: അഴിയൂരിലെ പട്ടികജാതി-വര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ നീക്കമെന്ന് ആക്ഷേപം. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ ഒഴിവാക്കി പകരം ഉള്ള്യേരിയില്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഈ കെട്ടിടത്തിലേക്ക് മാറ്റാനാണ് തീരുമാനം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളില്‍ 30 വീതം വിദ്യാര്‍ഥികളാണുള്ളത്. അഴിയൂര്‍ ഗവ. എച്ച്.എസ്.എസ്, അഴിയൂര്‍ ഈസ്റ്റ് യു.പി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇവിടെ താമസിക്കുന്നത്. ആവശ്യമായ എല്ലാസൗകര്യങ്ങളും നല്‍കിയാണ് കുട്ടികളെ ഹോസ്റ്റലില്‍ നിര്‍ത്തിയിട്ടുള്ളത്. വാര്‍ഡന്‍, വാച്മാന്‍, കുക്ക്, സ്വീപ്പര്‍ എന്നിവര്‍ക്ക് പുറമേ ട്യൂഷനെടുക്കാന്‍ അധ്യാപകരുടെ സേവനവും ഹോസ്റ്റലിലുണ്ട്. പെണ്‍കുട്ടികളെ എലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലേക്ക് മാറ്റാനും ആണ്‍കുട്ടികളെ ടി.സി നല്‍കി വിടാനുമാണ് തീരുമാനമെന്നറിയുന്നു. ഇതിന്‍െറ ഭാഗമായി കുട്ടികളോട് ടി.സി വാങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആണ്‍കുട്ടികളെ ഇവിടെതന്നെ നിര്‍ത്തുമെന്നും പറയുന്നുണ്ട്. ഉള്ള്യേരിയിലെ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ അഞ്ചുമുതല്‍ 10വരെ ക്ളാസുകളാണുള്ളത്. ഹോസ്റ്റലില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഈ സ്കൂളിലേക്ക് മാറാമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, അഞ്ചാം ക്ളാസില്‍ താഴെ പഠിക്കുന്ന കുട്ടികള്‍ എന്തുചെയ്യുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക. ഇവിടെ, 150 കുട്ടികളും 20 ജീവനക്കാരും ഉണ്ട്. ഇത്രയും പേരെ ഇരുനിലക്കെട്ടിടത്തിന്‍െറ ഹോസ്റ്റലില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തേ വടകരയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന റെസിഡന്‍ഷ്യല്‍ സ്കൂളാണ് അസൗകര്യങ്ങളാല്‍ ഉളേള്യരിയിലേക്ക് മാറ്റിയത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ ജൂണ്‍ ഒന്നുമുതല്‍ സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഒരുക്കമാണിപ്പോള്‍ നടക്കുന്നത്. സാധനസാമഗ്രികള്‍ അഴിയൂരിലെ ഹോസ്റ്റലിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ ഹോസ്റ്റലിന് മൂന്നു ശുചിമുറി മാത്രമാണുള്ളത്. കൂടുതല്‍ വിദ്യാര്‍ഥികളത്തെുമ്പോള്‍ കൂടുതല്‍ പ്രയാസമാകും. കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ പുറത്തുള്ള കിണറ്റില്‍നിന്നാണ് ശുദ്ധജലമത്തെിക്കുന്നത്. അതേസമയം, വടകര ബ്ളോക് പഞ്ചായത്തിന്‍െറ കീഴിലാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് പ്രത്യേക അറിയിപ്പൊന്നും ബ്ളോക്കില്‍ ലഭിച്ചിട്ടില്ലത്രെ. ഇതിനുപുറമെ ഈ സെന്‍ററില്‍ വടകര ബ്ളോക്കിനുകീഴിലുള്ള ഒരു കുട്ടിപോലും പഠിക്കുന്നില്ല. ഈ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ മനുഷ്യാവകാശ കമീഷന്‍, പട്ടികജാതി വികസനവകുപ്പ് എന്നിവയില്‍ പരാതി നല്‍കിയിട്ടുണ്ട്. വകുപ്പ് മന്ത്രി എ.കെ. ബാലന്‍െറ മുന്നില്‍ വിഷയമത്തെിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.