കൊയിലാണ്ടി: ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സതേടിയത്തെിയ യുവാവിനെ താലൂക്കാശുപത്രിയിലും ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടേരി പാടിയത്തിങ്കല്‍ വീട്ടില്‍ നിസാറിനെയാണ് (33) കഴിഞ്ഞദിവസം ആക്രമിച്ചത്. പുതുശ്ശേരിക്കണ്ടി നിസാര്‍ (28), വടക്കെ എള്ളായത്തില്‍ മുഹമ്മദ് റാഫി (35), പുതുശ്ശേരിക്കണ്ടി ലത്തീഫ് (34), പുതുശ്ശേരി ഫിറോസ് (38), കല്ലടക്കണ്ടി മുഹമ്മദലി (40), വടക്കെ എള്ളായത്തില്‍ റഫീക് (36), അരീക്കര മുഹമ്മദ് ആലം (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പൂര്‍വവൈരാഗ്യമാണ് ആക്രമണത്തിനുപിന്നില്‍. കഴിഞ്ഞദിവസം രാത്രി നിസാറിന്‍െറ വീട്ടില്‍ അതിക്രമിച്ചുകടന്ന് ഭീഷണിപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനെതിരെ നിസാര്‍ പൊലീസില്‍ പരാതി നല്‍കി. അതിനിടെ നാട്ടില്‍വെച്ച് ആക്രമിക്കപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് താലൂക്കാശുപത്രിയില്‍ ചികിത്സതേടിയത്തെിയത്. എന്നാല്‍, അവിടെ വീണ്ടും ആക്രമിക്കപ്പെട്ടു. വിവരമറിഞ്ഞ് ആശുപത്രിയിലത്തെിയ പൊലീസ് ആക്രമിസംഘത്തിലെ ചിലരെ പിടികൂടി. ഈ സമയം മറ്റുചിലര്‍ പൊലീസിനെ കൈയേറ്റം ചെയ്ത് പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് സി.ഐ ആര്‍. ഹരിദാസന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസത്തെിയാണ് പ്രതികളെ പിടികൂടിയത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ട്രാഫിക് എസ്.ഐ മോഹന്‍ദാസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രസാദ്, ഗണേഷ്, ദിനേശന്‍, രമേശന്‍, ബിജു, എ.എസ്.ഐ ദിലീഫ്, മനോജ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.