സി.ബി.എസ്.ഇ പത്താം ക്ളാസ്: ജില്ലയിലെ സ്കൂളുകള്‍ക്ക് നേട്ടം

കോഴിക്കോട്: സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയില്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം. മിക്ക സ്കൂളുകള്‍ക്കും നൂറുശതമാനമാണ് വിജയം. കൊടിയത്തൂര്‍ വാദിറഹ്മ ഇംഗ്ളീഷ് സ്കൂളിന് തുടര്‍ച്ചയായി 16ാം തവണയും 100 ശതമാനമാണ് വിജയം. 12 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ ഗ്രേഡ് ലഭിച്ചു. സില്‍വര്‍ ഹില്‍സ് പബ്ളിക് സ്കൂള്‍ തുടര്‍ച്ചയായി 11ാം തവണയും നൂറുശതമാനം വിജയം നേടി. 133 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 55 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ ലഭിച്ചു. 165 പേര്‍ പരീക്ഷ എഴുതിയ ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളും നൂറുമേനി വിജയം നേടി. ചേവായൂര്‍ ഭാരതീയ വിദ്യാഭവനില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 180 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കോവൂര്‍ ശ്രീശ്രീ രവിശങ്കര്‍ വിദ്യാമന്ദിറിലെ ആദ്യ ബാച്ചിന് നൂറുശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 23 വിദ്യാര്‍ഥികളും വിജയിച്ചു. ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്കൂളും നൂറുമേനി വിജയം നേടി. ചാത്തമംഗലം എം.ഇ.എസ് രാജാ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ പരീക്ഷ എഴുതിയ 125 വിദ്യാര്‍ഥികളും വിജയിച്ചു. മാങ്കാവ് പ്രസ്റ്റീജ് പബ്ളിക് സ്കൂള്‍ തുടര്‍ച്ചയായി 14ാം തവണയും നൂറുശതമാനം വിജയം നേടി. 113 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 26പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടി. നൂറുമേനി വിജയം നേടിയ പെരുന്തുരുത്തി ഭവന്‍സില്‍ 89 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മാവിളിക്കടവ് എം.എസ്.എസ് പബ്ളിക് സ്കൂളില്‍ പരീക്ഷ എഴുതിയ 93 വിദ്യാര്‍ഥികളും വിജയിച്ചു. 64 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ പയ്യോളി വിദ്യാനികേതന്‍ പബ്ളിക് സ്കൂളും നൂറുമേനി വിജയം നേടി. കുന്ദമംഗലം ചത്തെുകടവിലെ കെ.പി. ചോയി മെമ്മോറിയല്‍ ശ്രീനാരായണ വിദ്യാലയത്തില്‍ പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയിച്ചു. എന്‍.ഐ.ടി കാമ്പസിലെ സ്പ്രിങ് വാലി സ്കൂളില്‍ പരീക്ഷ എഴുതിയ 35 വിദ്യാര്‍ഥികളും വിജയിച്ചു. ഒടുംപ്ര അപെക്സ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ നൂറുശതമാനം വിജയം നേടി. 36 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. മുക്കം എരഞ്ഞിമാവ് എപെക്സ് പബ്ളിക് സ്കൂളിനും നൂറുമേനിയാണ്. അഞ്ച് പേര്‍ക്ക് എ വണ്‍ ഗ്രേഡുണ്ട്. ഫറോക്ക് നെസ്റ്റ് പബ്ളിക് സ്കൂളിനും നൂറുമേനിയാണ് ജയം. ആറുപേര്‍ എ വണ്‍ നേടി. ഓമശ്ശേരി പ്ളസന്‍റ് സ്കൂള്‍ 12ാം തവണയും നൂറുമേനി ജയം നേടി. 63 പേര്‍ ഡിസ്റ്റിങ്ഷന്‍ നേടി. മാവൂര്‍ മഹ്ളറ പബ്ളിക് സ്കൂള്‍ 11ാം തവണയും നൂറു ശതമാനം നേടി. എട്ടു വിദ്യാര്‍ഥികള്‍ നൂറു ശതമാനവും 22 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ നേടി. കുറ്റ്യാടി ഐഡിയല്‍ പബ്ളിക് സ്കൂളും നൂറുമേനി നേടി. 42 പേര്‍ പരീക്ഷ എഴുതിയതില്‍ 10 പേര്‍ എല്ലാവിഷയത്തിലും എ വണ്‍ ഗ്രേഡ് നേടി. മുഴുവന്‍ കുട്ടികളും ഡിസ്റ്റിങ്ഷനോട് കൂടിയാണ് വിജയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.