15കാരിയെയും സംഘത്തെയും അജ്മീറില്‍ കണ്ടത്തെി

വള്ളിക്കുന്ന്: വിദ്യാര്‍ഥിനിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതക്ക് അറുതിയായി. കാണാതായ 15കാരിയെയും കൊണ്ടുപോയ യുവാവിനെയും ഉള്‍പ്പെടെ നാലു പേരെയും രാജസ്ഥാനിലെ അജ്മീറില്‍ കണ്ടത്തെി. പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് അജ്മീറില്‍ ഇവരുണ്ടെന്ന് കണ്ടത്തെിയത്. 11ാം തീയതിയാണ് തിരൂര്‍ സ്വദേശിയുടെ മകളെ ചേലേമ്പ്ര കൊളക്കാട്ടുചാലിയിലെ അമ്മാവന്‍െറ വീട്ടില്‍നിന്ന് താമരശ്ശേരി സ്വദേശിയായ തവരക്കുന്നുമ്മല്‍ അബ്ദുസ്സമദിന്‍െറ (19) നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ അബ്ദുസ്സമദിന്‍െറ സുഹൃത്തും താമരശ്ശേരി സ്വദേശിയുമായ ഓടച്ചാലില്‍ മുഹമ്മദ് ഷാഫിയും മുഹമ്മദ് ഷാഫിയുടെ കാമുകിയുമായ 18കാരിയെയും കാണാതായതായി പൊലീസ് കണ്ടത്തെി. തുടര്‍ന്ന് പൊലീസ് വയനാട്, താമരശ്ശേരി എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഇവര്‍ കേരളം വിട്ടെന്നു മനസ്സിലാക്കിയതോടെ മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘവും രൂപവത്കരിച്ചിരുന്നു. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നേരിട്ട് പോയി അന്വേഷിച്ചെങ്കിലും കാണാതായവര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തതിനാല്‍ കണ്ടത്തൊനായില്ല. 15കാരിയെ കാണാതായതു മുതല്‍ പൊലീസ് അബ്ദുസ്സമദിന്‍െറ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊബൈല്‍ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം അബ്ദുസ്സമദിന്‍െറ മാതാവിന് വന്ന ഫോണ്‍കോളിന്‍െറ വിശദാംശം പരിശോധിച്ചപ്പോഴാണ് രാജസ്ഥാനിലുണ്ടെന്ന് മനസ്സിലായത്. പിന്നീട് അജ്മീര്‍ പൊലീസുമായി ബന്ധപ്പെടുകയും അവര്‍ നാലുപേരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇവരെ ഏറ്റുവാങ്ങാന്‍ പൊലീസ് അജ്മീറിലേക്ക് തിരിച്ചു. പെണ്‍കുട്ടിയെ കാണാതാവുന്നതിനു രണ്ടു ദിവസം മുമ്പ് വീട്ടുകാരുടെ സമ്മതമില്ലാതെ വീട്ടില്‍നിന്ന് കൊണ്ടുപോയെന്ന പരാതിയില്‍ സെറീന, ഭര്‍ത്താവ് ഷിഹാബുദ്ദീന്‍, താമരശ്ശേരി സ്വദേശി കൃഷ്ണമൂര്‍ത്തി എന്നിവരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT