തിരുവമ്പാടി: ഗവ. ഐ.ടി.ഐക്ക് കെട്ടിടം നിര്‍മിക്കാന്‍ കണ്ടത്തെിയ പുറമ്പോക്ക് ഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പാലക്കടവ് ചെമ്പ്രതായി പാറയിലെ 1.48 ഏക്കര്‍ പുറമ്പോക്ക് ഭൂമി ഏറ്റെടുത്താണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. ഗവ. ഐ.ടി.ഐ കെട്ടിടനിര്‍മാണത്തിന് അനുയോജ്യമാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ പുറമ്പോക്ക് ഭൂമിക്ക് അവകാശികളില്ളെന്ന് ഉറപ്പുവരുത്താനായി ഗസറ്റ് വിജ്ഞാപനമിറക്കിയിരുന്നു. തിരുവമ്പാടിയില്‍ ഗവ. ഐ.ടി.ഐ പ്രവര്‍ത്തനമാരംഭിച്ചിട്ട് അഞ്ചുവര്‍ഷമായി. സ്വന്തമായി കെട്ടിട സൗകര്യമൊരുക്കാമെന്ന ഗ്രാമപഞ്ചായത്തിന്‍െറ ഉറപ്പിലാണ് ഐ.ടി.ഐക്ക് വ്യവസായ പരിശീലനവകുപ്പ് അനുമതിനല്‍കിയിരുന്നത്. നിലവില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് സ്വന്തം കെട്ടിട സൗകര്യമൊരുക്കാത്ത പക്ഷം അനുമതി റദ്ദാക്കുമെന്ന് വകുപ്പ് പലതവണ മുന്നറിയിപ്പുനല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ ഗവ. ഐ.ടി.ഐ സംരക്ഷണസമിതി രൂപവത്കരിച്ച് രംഗത്തത്തെുകയായിരുന്നു. സമിതി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഐ.ടി.ഐക്ക് സ്വന്തമായി ഭൂമിയേറ്റെടുക്കുന്ന നടപടി വേഗത്തിലായത്. ഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്തതോടെ ഐ.ടി.ഐ കെട്ടിടനിര്‍മാണ നടപടികള്‍ സുഗമമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.