കോഴിക്കോട്: മഴവന്ന് മാറിനിന്നതോടെ ജില്ല പകര്‍ച്ചവ്യാധി ഭീഷണിയില്‍. ഇപ്പോഴത്തെ സാഹചര്യം ഡെങ്കി അടക്കമുള്ള രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴപെയ്ത് 14 ദിവസത്തിനകം രോഗസാന്ദ്രത കൂടുമെന്ന് ജില്ലാ കൊതുകുനിവാരണ കേന്ദ്രത്തിലെ ബയോളജിസ്റ്റ് വിനോദ് ചൂണ്ടിക്കാട്ടി. ചിരട്ടകളിലും മറ്റും വെള്ളം കെട്ടിനിന്നാണ് കൊതുക് പെരുകുന്നത്. ഇതിന് പുറമെ, കാലാവസ്ഥാമാറ്റവും മലിനജല വ്യാപനവുമെല്ലാം ജില്ലയില്‍ രോഗവ്യാപനത്തിന് കാരണമാവുകയാണ്. ജില്ലയില്‍ ഒരാഴ്ചക്കിടെ 23 പേരാണ് ഡെങ്കിയെന്ന് സംശയിക്കുന്ന പനിബാധിച്ച് ആശുപത്രികളില്‍ എത്തിയതായി ഒൗദ്യോഗിക കണക്ക്. മേയ് 19 മുതല്‍ 25 വരെ 2299 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ പനിബാധിച്ച് എത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മാത്രമുള്ള കണക്കാണിത്. സ്വകാര്യ ആശുപത്രികളില്‍നിന്നുകൂടി എടുക്കുമ്പോള്‍ രോഗബാധിതരുടെ എണ്ണം പല മടങ്ങാകും. മാലിന്യങ്ങള്‍ കുന്നുകൂടി ഇവയില്‍നിന്ന് ഈച്ചയും കൊതുകും വ്യാപിച്ചും രോഗം പടരാന്‍ ഇടയാക്കുന്നുണ്ട്. അഴുക്കുചാല്‍ ശുചീകരണം എല്ലാ ഭാഗങ്ങളിലും കൃത്യമായി നടക്കാത്തതിനാല്‍ തെരുവുകളില്‍ മഴപെയ്യുന്നതോടെ മാലിന്യം പരക്കുകയാണ്. കുറഞ്ഞ ജലം ഒഴുകിയത്തെിയതിനാല്‍ ജലവിതരണ പദ്ധതിയുള്ള പുഴകളിലെ വെള്ളം മലിനമായിരിക്കുകയാണ്. ഇതുകാരണം പല ഭാഗങ്ങളിലും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുടിവെള്ള പദ്ധതിക്കായി ബണ്ട് കെട്ടിയ സ്ഥലങ്ങളില്‍ കുളിക്കുന്നവരില്‍ ചൊറിച്ചില്‍ അടക്കമുള്ള ചര്‍മരോഗങ്ങളും വ്യാപകമാവുന്നുണ്ട്. ഹോട്ടലുകള്‍, ലോഡ്ജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് മലം അടക്കമുള്ള മാലിന്യങ്ങള്‍ മഴയില്‍ റോഡിലേക്ക് ഒഴുക്കിവിടുന്നതും നിത്യ സംഭവമാണ്. കോഴിക്കോട് മാവൂര്‍ റോഡില്‍ ഹോട്ടലുകളില്‍നിന്നും മറ്റുമുള്ള മാലിന്യം റോഡില്‍ നിറയുന്നത് നിത്യ സംഭവമായിട്ടും ഇതിനെതിരെ ആരോഗ്യവകുപ്പ് അടക്കം നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. ഡെങ്കിപ്പനി ഭീഷണി നിലനില്‍ക്കുമ്പോഴും പൊതു റോഡുകളില്‍മാത്രം ഫോഗിങും പതിവ് ബോധവത്കരണവും മാത്രമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.