കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാന്‍ എത്തിയ എ.ഇ.ഒയെ വീണ്ടും തിരിച്ചയച്ചു. ഹൈകോടതി ഉത്തരവുമായത്തെിയ കോഴിക്കോട് സിറ്റി എ.ഇ.ഒ കെ.എസ്. കുസുമത്തെ സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് മടക്കി അയച്ചത്. കനത്ത പൊലീസ് കാവലില്‍ വ്യാഴാഴ്ച രാവിലെ10.35ഓടെയാണ് എ.ഇ.ഒ സ്കൂളിലത്തെിയത്. ഇവര്‍ എത്തുന്നതിനു മുമ്പേ സ്കൂള്‍ സംരക്ഷണ സമിതിക്കാരുടെ നേതൃത്വത്തില്‍ നാട്ടുകാരും നിലയുറപ്പിച്ചു. എ.ഇ.ഒയെ സ്കൂള്‍ പരിസരത്തേക്ക് കടക്കാന്‍ പോലും ഇവര്‍ അനുവദിച്ചില്ല. പൊലീസിനും എ.ഇ.ഒക്കുമെതിരെ മുദ്രാവാക്യം വിളികളോടെ സ്കൂളിന്‍െറ മുഖ്യ കവാടത്തില്‍ സമരസമിതി പ്രതിരോധം തീര്‍ത്തു. ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകരും പ്രക്ഷോഭത്തിന് പിന്തുണയുമായത്തെി. സ്കൂളിന്‍െറ അകത്ത് കയറാനാകാതെ റോഡില്‍ കാത്തുനിന്ന എ.ഇ.ഒ, 11.20 ന് തിരിച്ചുപോയി. ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്ത വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുമെന്ന് എ.ഇ.ഒ പറഞ്ഞു. കോടതിയില്‍ ഇക്കാര്യം ബോധിപ്പിക്കുമെന്നും വകുപ്പുതല യോഗം വിളിച്ച് നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. ഹൈകോടതി ഉത്തരവ് പ്രകാരം വെള്ളിയാഴ്ചയാണ് സ്കൂള്‍ അടച്ചുപൂട്ടേണ്ട അവസാന ദിവസം. മേയ് 23നാണ് കോടതി ഉത്തരവുമായി എ.ഇ.ഒ നേരത്തെ സ്കൂളിലത്തെിയത്. സമരക്കാരുടെ ചെറുത്തുനില്‍പ്പ് കാരണം അന്ന് തിരിച്ചുപോയി. സ്കൂള്‍ സംരക്ഷിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നും നിയുക്ത എം.എല്‍.എ എ. പ്രദീപ്കുമാര്‍ പറഞ്ഞു. സമരത്തിന് നേതൃത്വം നല്‍കാന്‍ ഇദ്ദേഹവും സ്കൂളിലത്തെിയിരുന്നു. ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക്, പി.എച്ച്. താഹ, ടി.കെ. വേണു, ആര്‍.കെ. ഇരവില്‍, കെ. ജിജേഷ്, ടി. രഞ്ജു, അഡ്വ. ജയദീപ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. രാധാകൃഷ്ണന്‍, എം.സി. അനില്‍ കുമാര്‍ , കൗണ്‍സിലറായ ഇ. പ്രശാന്ത് കുമാര്‍, മുന്‍ കൗണ്‍സിലര്‍ ജാനമ്മ കുഞ്ഞുണ്ണി എന്നിവരും സമരത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.