വടകര: കേരളത്തില്‍ കോ-ലീ-ബിയെന്ന വിചിത്രമൃഗം പിറവിയെടുത്തിരിക്കുകയാണെന്ന് സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട്. ഈ മൃഗത്തിന്‍െറ തലയേത്, കാലേത്, കൈയേത്, വാലേത് എന്നുപറയാനിപ്പോള്‍ കഴിയില്ല. മുമ്പ് 91ല്‍ ഈമൃഗം പിറവിയെടുത്തിരുന്നു. എന്നാല്‍, വളക്കൂറുള്ള മണ്ണല്ളെന്ന് തിരിച്ചറിഞ്ഞ് പിന്‍വലിയുകയായിരുന്നു. വടകര ഓര്‍ക്കാട്ടേരിയില്‍ എല്‍.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തിരുവനന്തപുരത്താണീ മൃഗമിപ്പോള്‍ തലപൊക്കിയിരിക്കുന്നത്. ആമൃഗത്തിന് ഒരുലക്ഷ്യമേയുള്ളൂ. അത് കേരളത്തിന്‍െറ കസേരയാണ്. മോദി പറയുന്നത്, ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ കൊണ്ടുവരുമെന്നാണ്. എന്നാല്‍, മനുഷ്യവികാസ സൂചികയില്‍ കേരളം ഒന്നാംസ്ഥാനത്തും ഗുജറാത്ത് പത്താംസ്ഥാനത്തുമാണുള്ളത്. അതുകൊണ്ട്, കേരളമാതൃക ഗുജറാത്തിന് തരാമെന്നാണ് തിരിച്ചുപറയാനുള്ളത്. കേരള മോഡല്‍ വികസനം കൊണ്ടുവന്നത് ഇടതുമുന്നണിയാണ്. അതിനെ തകര്‍ക്കുന്ന സമീപനമാണ് നാളിതുവരെ യു.ഡി.എഫ് സ്വീകരിച്ചത്. അഴിമതിയും കോണ്‍ഗ്രസും തമ്മില്‍ ദാമ്പത്യബന്ധമാണുള്ളത്. കേരളം മതേതരത്വത്തിന്‍െറ മണ്ണാണ്. ഇവിടുത്തെ പ്രബുദ്ധജനത ബി.ജെ.പിക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടക്കുമെന്നുറപ്പാണ്. അവസരവാദ രാഷ്ട്രീയത്തിന് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടിപറയുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു. എ.കെ. കുഞ്ഞിക്കണാരന്‍ അധ്യക്ഷതവഹിച്ചു. സ്ഥാനാര്‍ഥി സി.കെ. നാണു, അഡ്വ. എം.കെ. പ്രേംനാഥ്, അഡ്വ. പി. സതീദേവി, ആര്‍. ഗോപാലന്‍, ഇ.എം. ദയാനന്ദന്‍, എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.