ചേളന്നൂര്‍: ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കിനി മുതുവാടുള്ള ചേളന്നൂര്‍ പഞ്ചായത്ത് ശിശുമന്ദിരം സാന്ത്വനമേകും. ഏറെക്കാലമായി ഏഴേആറിലെ വൃദ്ധസദനം കെട്ടിടത്തിലെ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന സ്പെഷല്‍ സ്കൂള്‍ ചൊവ്വാഴ്ച മുതല്‍ പഞ്ചായത്തിന്‍െറ ശിശുമന്ദിരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ചൊവ്വാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം നിര്‍വഹിക്കും. ഇരുപതിലധികം കുട്ടികള്‍ പഠിക്കുന്ന സ്പെഷല്‍ സ്കൂള്‍ വൃദ്ധസദനം കെട്ടിടത്തിലെ അടിസ്ഥാന സൗകര്യത്തിന്‍െറ അഭാവം കാരണം പ്രയാസം നേരിട്ടിരുന്നു. ബഡ്സ് സ്കൂളായി അംഗീകാരം വരെ ലഭിച്ചിട്ടും ഒരു വിദ്യാലയമെന്ന രീതിയിലുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ സ്പെഷല്‍ സ്കൂളിനെ ബഡ്സ് സ്കൂളായി ഉയര്‍ത്താനും സാധിച്ചിരുന്നില്ല. നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നതോടെയാണ് വിദ്യാലയം ശിശുമന്ദിരത്തിലേക്ക് മാറ്റുന്ന നടപടി ആരംഭിച്ചത്. കുട്ടികളുടെ എല്ലാ തരത്തിലുമുള്ള കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ സൗകര്യമുള്ള കെട്ടിടമാണിത്. സ്കൂള്‍ ശിശുമന്ദിരത്തിലേക്ക് മാറ്റുന്നതിന്‍െറ സന്തോഷത്തിലാണ് രക്ഷിതാക്കളും. കുട്ടികളെ വിദ്യാലയത്തിലത്തെിക്കുന്നതിനും തിരിച്ച് വീട്ടിലത്തെിക്കുന്നതിനും വാഹന സൗകര്യവും ഇനി സ്ഥിരമായി ഉണ്ടാവുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ടി. വത്സല പറഞ്ഞു. വിദ്യാലയത്തിന് സ്വന്തമായൊരു വാഹനം വേണമെന്ന ആവശ്യം സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി എ.കെ. ശശീന്ദ്രന്‍െറ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.