കോഴിക്കോട്: തൊണ്ടയാട് ജങ്ഷനില്‍ സ്വകാര്യ ആശുപത്രിയിലെ കക്കൂസ് മാലിന്യം തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞു. തൊണ്ടയാട് ബൈപാസിലെ സ്റ്റാര്‍കെയര്‍ ആശുപത്രിയില്‍നിന്നുള്ള മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുതള്ളുന്നതാണ് പരിസരവാസികള്‍ തടഞ്ഞത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ രണ്ടരക്കാണ് മാലിന്യവുമായി ടാങ്കര്‍ ലോറിയത്തെിയത്. തൊണ്ടയാട് ജങ്ഷനിലും ചിന്മയ സ്കൂളിന് സമീപത്തെ റോഡിലുമായി മാലിന്യം തള്ളുകയായിരുന്നു. നാലരക്ക് സംഭവമറിഞ്ഞത്തെിയ പ്രദേശവാസികള്‍ ടാങ്കര്‍ ലോറിക്കാരെ തടഞ്ഞു. ഉടന്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, കൗണ്‍സിലര്‍ വി.ടി. സത്യന്‍, കോട്ടൂളി യുവധാര പ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥലത്തത്തെി. ലോറി ഡ്രൈവറെയും സഹായിയെയും മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുല്ലയുടെ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ മലപ്പുറം പെരിന്തല്‍മണ്ണ ആലിപറമ്പ് കണ്ടേങ്കായില്‍ മുഹമ്മദ് (25), ആലിപറമ്പ് കുന്നക്കാട്ടില്‍ നിഷാദ് (29) എന്നിവരെയാണ് ആറുമണിയോടെ അറസ്റ്റ്ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സാംക്രമികരോഗം പടര്‍ത്തുന്നരീതിയില്‍ പ്രവര്‍ത്തിച്ചെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാലിന്യം കയറ്റിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് കാരണക്കാരായ സ്റ്റാര്‍കെയര്‍ ആശുപത്രിക്ക് കോര്‍പറേഷന്‍ അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച ആശുപത്രിയില്‍നിന്ന് ഒരുമാസം മുമ്പും സമാനസംഭവം ഉണ്ടായിരുന്നെന്നും അന്ന് ലോറി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, അത്യാധുനിക മാലിന്യസംസ്കരണ പ്ളാന്‍റാണ് തങ്ങള്‍ക്കുള്ളതെന്നും കഴിഞ്ഞയാഴ്ചയുണ്ടായ മഴയില്‍ ടാങ്കിനകത്തേക്ക് വെള്ളം കയറുകയായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ടാങ്കില്‍ കലര്‍ന്ന മഴവെള്ളമാണ് ടാങ്കറില്‍ കൊണ്ടുപോയി ഒഴുക്കിയതെന്നും കരാറുകാരനാണ് ഇതിന്‍െറ ചുമതലയുണ്ടായിരുന്നതെന്നും അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.