വീട്ടുകാര്‍ക്ക് ഉറക്കഗുളിക നല്‍കി സ്വര്‍ണം കവര്‍ന്ന യുവതി കാമുകനൊപ്പം ഒളിച്ചോടി

പേരാമ്പ്ര: മാതാവിനും മകള്‍ക്കും സഹോദര പത്നിക്കും ഉറക്കഗുളിക നല്‍കിയശേഷം ആഭരണങ്ങള്‍ കവര്‍ന്ന് യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. പാലേരി പാറക്കടവ് മുണ്ട്യോടന്‍ വീട്ടില്‍ ഷക്കീല (28) ആണ് കഴിഞ്ഞദിവസം ഒളിച്ചോടിയത്. മൂന്ന് മക്കളുള്ള ഇവര്‍ ഇളയ രണ്ട് മക്കളെയും കൂടെകൂട്ടിയിട്ടുണ്ട്. ഉറക്കഗുളിക കഴിച്ച് അവശരായ മാതാവും മകളും സഹോദര പത്നിയും മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് രാത്രി ഭക്ഷണത്തിലാണ് ഉറക്കഗുളിക കൊടുത്തത്. മൂവരും ധരിച്ചിരുന്ന 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്. അയല്‍വാസിയായ യുവാവിനെയും കാണാതായി. ഭര്‍ത്താവുമായി തെറ്റിക്കഴിയുന്ന ഇവര്‍ മാസങ്ങളായി സ്വന്തം വീട്ടിലാണ് താമസം. വീട്ടുകാരുടെ പരാതിയില്‍ പേരാമ്പ്ര പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.