വടകര: നഗരസഭയിലെ അനധികൃത കെട്ടിടനിര്‍മാണത്തെക്കുറിച്ച് പരാതിയുയരാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും നടപടികളായില്ല. നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തിന്‍െറ വഴിവിട്ട കളികളാണ് കെട്ടിടനിര്‍മാണത്തിന് വഴിവെക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭരണകക്ഷി കൗണ്‍സിലറും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഇ. അരവിന്ദാക്ഷന്‍ രൂക്ഷവിമര്‍ശമുയര്‍ത്തി. പാര്‍ക്കിങ് ഏരിയ കച്ചവടസ്ഥാപനമാക്കി മാറ്റാന്‍ വ്യാപകമായി പെര്‍മിറ്റ് നല്‍കുകയാണ്. സ്പെഷല്‍ ഡ്യൂട്ടിയെന്ന പേരില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അവധിദിവസം തെരഞ്ഞെടുക്കുകയാണെന്നും പരാതിയുയര്‍ന്നിരിക്കുകയാണ്. ഇതോടെ, നഗരസഭാ എന്‍ജിനീയറിങ് വിഭാഗം പ്രതിക്കൂട്ടിലായിരിക്കുകയാണ്. കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്ത് നഗരസഭതന്നെയെടുത്ത കണക്കുപ്രകാരം 132 കെട്ടിടനിര്‍മാണ ചട്ടലംഘനങ്ങള്‍ നിലവിലുണ്ട്. ഇതില്‍പെടാത്തതും ഏറെയുണ്ടെന്നാണ് പരാതി. കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്ത് ഈ വിഷയം നിരവധി തവണ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ചട്ടലംഘനം കണ്ടത്തൊന്‍ പ്രത്യേക കമ്മിറ്റിതന്നെ രൂപവത്കരിച്ചിരുന്നു. എന്നാല്‍, ചട്ടലംഘനം കണ്ടത്തൊമെന്നല്ലാതെ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ കമ്മിറ്റിക്ക് സാങ്കേതികമായി കഴിയില്ളെന്ന വെല്ലുവിളി കമ്മിറ്റിക്കു മുന്നില്‍ ഉണ്ടായിരുന്നു. കണ്ടത്തെുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തി നടപടി സ്വീകരിക്കാമെങ്കിലും നടന്നില്ല. നാലുവര്‍ഷം മുമ്പ് തദ്ദേശസ്വയംഭരണവകുപ്പിന്‍െറ പ്രത്യേകവിഭാഗം വടകരയില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ചട്ടലംഘനങ്ങള്‍ കണ്ടത്തെി ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ശിപാര്‍ശചെയ്തിരുന്നു. എന്നാല്‍, അത്തരം ലംഘനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വ്യാപാരസമുച്ചയങ്ങളിലെ പാര്‍ക്കിങ് സ്ഥലങ്ങള്‍ കച്ചവടകേന്ദ്രമാക്കുന്നത് വടകരയില്‍ വ്യാപകമാണെന്നായിരുന്നു അന്നത്തെ പ്രധാന കണ്ടത്തെല്‍. നഗരം കടുത്ത ഗതാഗതക്കുരുക്കില്‍പെടുന്നതിന്‍െറ പ്രധാന കാരണവും പാര്‍ക്കിങ് സ്ഥലങ്ങളില്ലാത്തതാണ്. വാഹനങ്ങള്‍ പലതും തിരക്കേറിയ റോഡിന്‍െറ ഭാഗമായിട്ടാകും നിര്‍ത്തിയിടുക.പാര്‍ക്കിങ് സ്ഥലത്ത് കച്ചവടം നടത്തുന്ന ഇരുപതോളം കെട്ടിടങ്ങളെങ്കിലും വടകരയിലുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് എങ്ങനെയാണ് ലൈസന്‍സ് കിട്ടുന്നതെന്ന് വ്യക്തമല്ളെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിടങ്ങളുടെ മുകള്‍നിലയില്‍ അനുമതിയില്ലാതെ നിരവധി നിര്‍മാണപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇതിനുപുറമെ അറ്റകുറ്റപ്പണിയുടെ പേരില്‍ കെട്ടിടംതന്നെ പുതുക്കിപ്പണിയുന്ന തട്ടിപ്പും വ്യാപകമാണ്. പുതിയ കൗണ്‍സിലിന്‍െറ മുന്നില്‍ അനധികൃത കെട്ടിടനിര്‍മാണം തലവേദനയായി തുടരുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.