ചെറുവാടി ജി.എച്ച്.എസ്.എസ് വിശ്രമമുറികള്‍ തുറന്നു

കൊടിയത്തൂര്‍: ജില്ലയിലെ പൊതുവിദ്യാലയങ്ങളെ നബാര്‍ഡിന്‍െറ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബാബു പാറശ്ശേരി പറഞ്ഞു. ചെറുവാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച പെണ്‍കുട്ടികളുടെ വിശ്രമമുറികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുചിമുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍ഡ് റീന മുണ്ടങ്ങാട്ടും നിര്‍വഹിച്ചു. സ്കൂള്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള നിവേദനം പി.ടി.എ വൈസ്പ്രസിഡന്‍റ് എന്‍. ജമാല്‍ ജില്ലാ പ്രസിഡന്‍റിന് നല്‍കി. സ്കൂള്‍ വിജയോത്സവം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെംബര്‍ ഷറഫുനീസ ടീച്ചര്‍, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. അബ്ദുറഹിമാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി അബ്ദുല്ല, വാര്‍ഡ് മെംബര്‍മാരായ കെ. വി. അബ്ദുറഹിമാന്‍, ആമിന പാറക്കല്‍, ടി.പി.സി. മുഹമ്മദ്, എസ്.എ. നാസര്‍ സത്താര്‍, സാബിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്‍റ് സി.ടി. മജീദ് സ്വാഗതവും ഹെഡ്മിസ്ട്രസ് ലീനാതോമസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.