ചാത്തമംഗലത്ത് ഹോട്ടല്‍ അടിച്ചുതകര്‍ത്തു

കുന്ദമംഗലം: വെസ്റ്റ് ചാത്തമംഗലത്ത് ഗുണ്ടാവിളയാട്ടം. ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ഉടമയെ അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. ന്യൂഫ്രണ്ട്സ് ഹോട്ടലാണ് തകര്‍ത്തത്. പരിക്കേറ്റ ഹോട്ടലുടമ ചാത്തമംഗലം കുറുവച്ചാല്‍ ഗോകുല്‍ദാസിനെ മണാശ്ശേരി കെ.എം.സി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ബൈക്കുകളിലത്തെിയ ആറംഗസംഘമാണ് ഇരുമ്പുവടികൊണ്ട് അക്രമം നടത്തിയത്. ഈ സംഘത്തിലുള്ള രണ്ടുപേര്‍ ഗോകുല്‍ദാസിന്‍െറ ബന്ധുവുമായി കഴിഞ്ഞദിവസം റോഡില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ചാത്തമംഗലത്തെ വ്യാപാരസ്ഥാപനങ്ങള്‍ വൈകീട്ട് നാലുമണി മുതല്‍ ആറുവരെ ഹര്‍ത്താല്‍ ആചരിച്ചു. ടൗണിലെ ഓട്ടോറിക്ഷകളും ഹര്‍ത്താലില്‍ പങ്കെടുത്തു. വൈകീട്ട് നടന്ന സര്‍വകക്ഷി പ്രതിഷേധ യോഗത്തില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം ഷാജു കുനിയില്‍ അധ്യക്ഷത വഹിച്ചു. പി.കെ.ആര്‍. വര്‍മ, വി. സുന്ദരന്‍, പി. ഷൈബു, ടി.കെ. സുധാകരന്‍, അസൈന്‍ ഹാജി, ചൂലൂര്‍ നാരായണന്‍, രാജ്നാരായണന്‍, എം.കെ. അജീഷ്, വി.കെ. ജയന്‍, രതീഷ് മാട്ടുമ്മല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.