സിവില്‍ സപൈ്ളസ് ഗോഡൗണ്‍ താമരശ്ശേരിയിലേക്ക് മാറ്റരുത്

കോഴിക്കോട്: വെള്ളയില്‍ സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ ഗോഡൗണ്‍ താമരശ്ശേരിക്ക് മാറ്റുന്നത് നിര്‍ത്തിവെക്കണമെന്ന് സിവില്‍ സപൈ്ളസ് ലേബര്‍ യൂനിയന്‍ കോഓഡിനേഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗോഡൗണില്‍ നിലവിലുള്ള തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന സ്ഥിതി അവസാനിപ്പിക്കണം. താമരശ്ശേരിയിലെ വാവാട് സ്വകാര്യവ്യക്തിയുടെ ഗോഡൗണിലേക്കുള്ള മാറ്റത്തില്‍ ദുരൂഹതയുണ്ട്. സ്ഥിരം തൊഴിലാളികളുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി നിലവിലെ തൊഴിലിന് അനുപാതികമായി തൊഴിലാളികളെ ഷിഫ്റ്റ് ചെയ്യണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ന്യായമായ തീരുമാനം ഉണ്ടാകാത്തതിനാല്‍ സിവില്‍ സപൈ്ളസ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍െറ ഫലമായി പ്രശ്നത്തില്‍ വ്യക്തത വരുന്നതുവരെ ഗോഡൗണ്‍ മാറ്റുന്നത് നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം മറികടന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷനിലെ ചില നേതാക്കന്മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏകപക്ഷീയമായി നീങ്ങുകയാണ്. ഇതിനെതിരെ ലേബര്‍ കമീഷനില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനമാകുന്നത് കാത്തിരിക്കാതെയുള്ള സമീപനമാണ് റേഷന്‍ ഡീലേഴ്സ് അസോസിയേഷനും ഉദ്യോഗസ്ഥരില്‍ ചിലരും എടുത്തിട്ടുള്ളത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാതെ ഉദ്യോഗസ്ഥര്‍ എടുത്തുചാടി തീരുമാനമെടുക്കുന്ന സാഹചര്യം വന്നാല്‍ തൊഴിലാളികള്‍ നോക്കിനില്‍ക്കില്ല. തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികള്‍ക്കും യൂനിയനുകളുടെ പിന്തുണയുണ്ടാകുമെന്നും ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.കെ. ബീരാന്‍, പി.കെ. നാസര്‍, പി.പി. മോഹനന്‍, അബൂബക്കര്‍ സിദ്ദീഖ്, സുബൈര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.