മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണി പിടിയില്‍

കോഴിക്കോട്: തമിഴ്നാട്ടില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് കേരളത്തിലത്തെിച്ച് ചെറുകിടക്കാര്‍ക്ക് വില്‍പന നടത്തുന്ന റാക്കറ്റിലെ മുഖ്യ കണ്ണി പിടിയില്‍. തമിഴ്നാട് മധുര ജില്ലയിലെ ഉസ്ലാംപട്ടി സ്വദേശി രാം രാജിനെയാണ് (22) വില്‍പനക്കായി കൊണ്ടുവന്ന രണ്ട് കിലോ ഗ്രാം കഞ്ചാവുമായി ചേവായൂര്‍ എസ്.ഐ യു.കെ. ഷാജഹാനും സിറ്റി പൊലീസ് കമീഷണറുടെ ഷാഡോ പൊലീസും ചേര്‍ന്ന് ബുധനാഴ്ച മൂഴിക്കലില്‍നിന്ന് പിടികൂടിയത്. കുറച്ചുകാലമായി കോഴിക്കോട് സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കഞ്ചാവിന്‍െറയും മയക്കുമരുന്നിന്‍െറയും ഉപയോഗം കൂടിവരുന്നതായി മനസ്സിലായതിന്‍െറ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി നോര്‍ത് അസി. കമീഷണര്‍ അഷറഫിന്‍െറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ ഉസ്ലാംപെട്ടിയില്‍നിന്നും മധുരയില്‍നിന്നും വന്‍തോതില്‍ കഞ്ചാവും മയക്കുമരുന്നും കോഴിക്കോട്ടത്തെിച്ച് വില്‍പന നടത്തുന്നതായി വ്യക്തമായത്. തമിഴ്നാട്ടില്‍നിന്ന് തുച്ഛമായ വിലക്ക് വാങ്ങി കഞ്ചാവ് കോഴിക്കോട്ടത്തെിച്ച് വില്‍പന നടത്തുന്ന മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയാണ് പിടിയിലായത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഇയാള്‍ പിടിയിലാവുന്നത്. ഇതിനുമുമ്പ് നാല് കിലോ കഞ്ചാവുമായി കുന്ദമംഗലത്തും മൂന്ന് കിലോ കഞ്ചാവുമായി നടക്കാവിലും ഉസ്ലാംപെട്ടി സ്വദേശികളെ പിടികൂടിയിരുന്നു. ഈ റാക്കറ്റിലെ മുഖ്യകണ്ണിയാണ് ഇപ്പോള്‍ പിടിയിലായ രാം രാജ്. കഞ്ചാവിന്‍െറ ഉറവിടത്തെയും റാക്കറ്റിലെ മറ്റു കണ്ണികളെയും കുറിച്ച് ചേവായൂര്‍ സി.ഐ കെ.കെ. ബിജുവിന്‍െറ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്. നടക്കാവ് സി.ഐ ടി.കെ. അഷറഫിന്‍െറ നേതൃത്വത്തിലെ സിറ്റി കമീഷണറുടെ നോര്‍ത് ഷാഡോ പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനോജ്, മുഹമ്മദ് ഷാഫി, സജി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രമോദ്, സുജേഷ്, അഖിലേഷ്, സുനില്‍കുമാര്‍, ആഷിക്, ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ നിഷ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കഞ്ചാവ് പിടിച്ചെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.