മുക്കത്തെ സ്നേഹശില്‍പവും ഛായാചിത്രവും അവഗണനയില്‍

മുക്കം: മതസൗഹാര്‍ദ ഗ്രാമമായി അറിയപ്പെടുന്ന മുക്കത്ത് ആറു വര്‍ഷം മുമ്പ് സ്ഥാപിച്ച സ്നേഹശില്‍പവും എസ്.കെ. പൊറ്റെക്കാട്ടെന്ന സഞ്ചാരസാഹിത്യകാരന്‍െറ ഛായാചിത്രവും അവഗണനയില്‍. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ശില്‍പിയും ചിത്രകാരനുമായ ആര്‍.കെ. പൊറ്റശ്ശേരിയാണ് ഇത് രണ്ടും നിര്‍മിച്ചുനല്‍കിയത്. എന്നാല്‍, ഇന്ന് ശില്‍പിയെപ്പോലും അപമാനിക്കുന്ന തരത്തിലാണ് സ്നേഹശില്‍പവും ഛായാചിത്രവുമുള്ളത്. ഇത് യഥാസ്ഥാനത്ത് പുന$സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശില്‍പി ആര്‍.കെ. പൊറ്റശ്ശേരി രംഗത്തുവന്നു. മുക്കത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം വിങ്ങിപ്പൊട്ടി. സംസ്ഥാന പാത നവീകരണത്തിന്‍െറ ഭാഗമായാണ് സ്നേഹശില്‍പം പൊളിച്ചുമാറ്റിയത്. റോഡ് നവീകരണപ്രവൃത്തി കഴിഞ്ഞാല്‍ ശില്‍പം യഥാസ്ഥാനത്ത് പുന$സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍, മാസങ്ങള്‍ പലതു കഴിഞ്ഞങ്കിലും ശില്‍പം അവഗണനയില്‍തന്നെയാണ്. ഇതില്‍ തനിക്ക് ദു$ഖവും പ്രതിഷേധവുമുണ്ടെന്ന് ആര്‍.കെ. പൊറ്റശ്ശേരി പറഞ്ഞു. ഇപ്പോള്‍ നഗരസഭാ ചെയര്‍മാനായ വി. കുഞ്ഞന്‍ മാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ സമയത്താണ് എസ്.കെയുടെ ഛായാചിത്രം സ്ഥാപിച്ചത്. നിലവിലെ ടൗണ്‍ വാര്‍ഡ് അംഗം കലാകാരന്‍കൂടിയാണ്. എന്നാല്‍, തന്‍െറ ശില്‍പത്തിന് അവഗണന മാത്രമെന്നും ആര്‍.കെ. പൊറ്റശ്ശേരി പറഞ്ഞു. നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍ക്കും കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കിലും ഇവര്‍ ആരെയോ ഭയക്കുകയാണെന്നും ആര്‍.കെ പറഞ്ഞു. മുക്കത്തെ സാംസ്കാരിക പ്രവര്‍ത്തകരും കലാകാരന്മാരും ഈ വിഷയത്തില്‍ തുടരുന്ന മൗനത്തിലും അദ്ദേഹം പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.