സപൈ്ളകോ: വാവാട് ഡിപ്പോക്ക് കീഴില്‍ 121 റേഷന്‍കടകള്‍

കൊടുവള്ളി: വാവാട് പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന സപൈ്ളകോ ഡിപ്പോക്ക് കീഴില്‍ 121 റേഷന്‍കടകള്‍. താമരശ്ശേരി താലൂക്കില്‍പെട്ട 92ഉം കൊയിലാണ്ടി താലൂക്കിലെ 29ഉം റേഷന്‍കടകള്‍ക്കാണ് വാവാട് ഡിപ്പോയില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുക. കോഴിക്കോട് വെള്ളയിലെ ഡിപ്പോയില്‍നിന്നായിരുന്നു 326 റേഷന്‍കടകളിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തിരുന്നത്. സ്ഥലപരിമിതി മൂലം ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനിടമില്ലാത്തതിനെ തുടര്‍ന്നാണ് താമരശ്ശേരി താലൂക്ക് പരിധിയില്‍പെട്ട വാവാട്ട് പുതിയ ഡിപ്പോ സപൈ്ളകോ അധികൃതര്‍ കണ്ടത്തെിയത്. തൊഴില്‍തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തീരുമാനമാകാത്തതിനാലാണ് ഡിപ്പോ പ്രവര്‍ത്തനം തുടങ്ങുന്നതിന് കാലതാമസം വരുന്നതെന്നാണ് പറയുന്നത്. ആഗസ്റ്റ് മാസത്തിലെ ഭക്ഷ്യവസ്തുക്കള്‍ വാവാട് ഡിപ്പോയില്‍നിന്ന് വിതരണം ചെയ്യണമെന്ന് കഴിഞ്ഞ മേയ് 26ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടതായി റേഷന്‍കട ഉടമകള്‍ പറയുന്നു. ഡിപ്പോ വാവാട്ടേക്ക് മാറ്റുമ്പോള്‍ അധികംവരുന്ന തൊഴിലാളികളെയും വാവാട് ഡിപ്പോയിലേക്ക് മാറ്റണമെന്ന ആവശ്യമാണത്രെ തൊഴിലാളികള്‍ ഉന്നയിച്ചത്. വെള്ളയില്‍ ഡിപ്പോയില്‍ ജോലി ചെയ്തുവരുന്ന ഏഴ്, കൊയിലാണ്ടി ഡിപ്പോയിലെ രണ്ട്, വാവാട്ടുനിന്ന് മൂന്ന് തൊഴിലാളികളെ വാവാട് ഡിപ്പോയില്‍ നിയമിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫിസര്‍ ഉത്തരവായിട്ടുണ്ടത്രെ. എന്നാല്‍, ഡിപ്പോ നിലനില്‍ക്കുന്ന വാവാട് പ്രദേശത്തെ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന ലേബര്‍ ഓഫിസറുടെ ഉത്തരവിനെ നിയമപരമായി നേരിടാന്‍ പ്രദേശത്ത് രൂപവത്കരിച്ച സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ തൊഴിലെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സമരപരിപാടികളുമായി രംഗത്തുവന്നിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.