മുക്കം സി.എച്ച്.സിയില്‍ ഡോക്ടറെ കാത്തിരുന്ന രോഗി കുഴഞ്ഞുവീണു

മുക്കം: മലയോര മേഖലയിലെ നിരവധി പേരുടെ ആശ്രയമായ മുക്കം സി.എച്ച്.സിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. ബ്ളോക് പഞ്ചായത്തിന്‍െറ അധീനതയില്‍നിന്ന് മാറി നഗരസഭയുടെ കീഴിലായതോടെ ഡോക്ടര്‍മാര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രമേ ആശുപത്രിയില്‍ എത്തുന്നുള്ളൂ എന്നാണ് പരാതി. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ കണ്ടില്ളെന്നു നടിക്കുകയാണ്. ബുധനാഴ്ച രാവിലെ ഡോക്ടറെ കാണാനത്തെിയ വയോധികന്‍ ഏറെ നേരം കാത്തിരുന്ന് കുഴഞ്ഞുവീണു. രാവിലെ ഒമ്പതു മുതല്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. 250ഓളം രോഗികളും ഉണ്ടായിരുന്നു. ആകെയുള്ള ഏഴ് പരിശോധനാകേന്ദ്രങ്ങളില്‍ അഞ്ചും കാലിയായ അവസ്ഥ. രോഗി തളര്‍ന്നുവീണതോടെ 10ഓടെ ഒരു ഡോക്ടര്‍കൂടി സ്ഥലത്തത്തെി. മലയോര മേഖലയില്‍ മുക്കം നഗരസഭയിലെയും അഞ്ച് പഞ്ചായത്തുകളിലെയും രോഗികളുടെ ഏക ആശ്രയമാണ് ഈ സ്ഥാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.