കോഴിക്കോട്: ‘കരുണാര്‍ദ്രമായ കോഴിക്കോട്’ സന്ദേശവുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സംഘടിപ്പിച്ച എസ്.ബി.ഐ ബഡി കാലിക്കറ്റ് മിനി മാരത്തണ്‍ ആവേശം നിറച്ചു. ഞായറാഴ്ച രാവിലെ ആറരക്ക് ബീച്ചില്‍ കോര്‍പറേഷന്‍ ഓഫിസിനു സമീപം പ്രഫ. കുല്‍ബൂഷണ്‍ ബലൂണി ഫ്ളാഗ്ഓഫ് ചെയ്തു. പുലര്‍ച്ചെ അഞ്ചു മുതല്‍ തന്നെ മാരത്തണില്‍ പങ്കെടുക്കാന്‍ ആളുകളത്തെിയിരുന്നു. 4000ത്തിലധികം പേരാണ് മാരത്തണില്‍ പങ്കെടുത്തത്. 10 കിലോമീറ്റര്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ പ്രവേഷ് സൈനി ഒന്നാം സ്ഥാനം നേടി. വനിതകളുടെ വിഭാഗത്തില്‍ കെനിയയില്‍നിന്ന് വന്ന ഗ്ളാഡിസ് തരസിനാണ് ഒന്നാം സ്ഥാനം. മത്സരത്തിനുശേഷം ഗുജറാത്തി സ്കൂളില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. രണ്ടു ലക്ഷം രൂപയാണ് സമ്മാനത്തുക. മൂന്നു കിലോമീറ്റര്‍ മത്സരയിതരവിഭാഗത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കലക്ടര്‍ എന്‍. പ്രശാന്ത്, കെ.ആര്‍. പ്രമോദ്, പ്രഫ. ജോഫി തോമസ്, പ്രഫ. ദീപക് ദയാനിധി എന്നിവര്‍ മാരത്തണില്‍ പങ്കാളികളായി. നിറവ് വേങ്ങേരിയുമായി സഹകരിച്ചാണ് മാരത്തണിന്‍െറ ഏഴാം എഡിഷന്‍ നടത്തിയത്. മാരത്തണിനുശേഷം എന്‍.ഐ.ടി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച തെരുവുനാടകവും ബീച്ചില്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.