തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ ശിലാസ്ഥാപനം നാളെ

തിരുവമ്പാടി: കെ.എസ്.ആര്‍.ടി.സിയുടെ തിരുവമ്പാടി സബ് ഡിപ്പോ ശിലാസ്ഥാപനം ശനിയാഴ്ച വൈകീട്ട് നാലിന് സി. മോയിന്‍കുട്ടി എം.എല്‍.എ നിര്‍വഹിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് കൈമാറിയ 1.75 ഏക്കര്‍ സ്ഥലത്താണ് ഡിപ്പോ നിര്‍മിക്കുന്നത്. കെട്ടിട നിര്‍മാണത്തിന് സി. മോയികുട്ടി എം. എല്‍.എയാണ് കോടി രൂപ അനുവദിച്ചത്. ബസ് സ്റ്റാന്‍ഡും വര്‍ക്ക്ഷോപ്പും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. പുന്നക്കല്‍ റോഡില്‍നിന്ന് നിര്‍ദിഷ്ട സബ് ഡിപ്പോയിലേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്‍െറ 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. 2011 ഫെബ്രുവരി 11നാണ് തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കെ.എസ്.ആര്‍.ടി.സി വര്‍ക്ക്ഷോപ്പ് നിലവില്‍ സ്വകാര്യ സ്ഥലത്ത് വാടകക്കാണ് പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.