കൊടുവള്ളി: നഗരസഭയില്‍ വാവാട് വില്ളേജ് ഓഫിസ് പരിധിയില്‍പെട്ട കുരിയാണിക്കുന്നുമ്മലിലെ മണ്ണുനീക്കിയുള്ള ചെങ്കല്ല് ഖനനം നിര്‍ത്തിവെക്കാന്‍ സ്ഥലയുടമയോട് നിര്‍ദേശംനല്‍കിയതായി വാവാട് വില്ളേജ് ഓഫിസര്‍ ശശിധരന്‍ പറഞ്ഞു. ഖനനം സംബന്ധിച്ച്കഴിഞ്ഞദിവസം മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. പ്രദേശവാസികള്‍ക്ക് ഭീഷണിയാവുന്ന രീതിയില്‍ നടന്നുവരുന്ന ഖനനത്തിനെതിരെ പ്രദേശവാസികള്‍ ഒന്നിച്ച് ഒപ്പിട്ട് വില്ളേജ് ഓഫിസര്‍, തഹസില്‍ദാര്‍, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതിനല്‍കിയിരുന്നു. പരാതി ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസംതന്നെ വില്ളേജ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രവൃത്തികള്‍ നടത്തുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയും സ്ഥലയുടമക്ക് സ്റ്റോപ് മെമ്മോ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി വില്ളേജ് ഓഫിസര്‍ പറഞ്ഞു.എന്നാല്‍, വ്യാഴാഴ്ച രാവിലെയും ഖനന ഭൂമിയില്‍നിന്നും ചെങ്കല്ല് ലോറിയില്‍ കടത്തിക്കൊണ്ടുപോയതായി പരിസരവാസികള്‍ പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ ഭൂമി വിലക്കുവാങ്ങിയാണ് വന്‍തോതില്‍ മണ്ണു നീക്കംചെയ്ത് ചെങ്കല്ല് ഖനനം നടത്തുന്നത്. മാസങ്ങളായി നടന്നുവരുന്ന ഖനനത്തിനെതിരെ നിരവധിതവണ ബന്ധപ്പെട്ടവര്‍ക്ക് പരാതിനല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ മടികാണിക്കുകയായിരുന്നൂവെന്നാണ് പ്രദേശവാസികളാകെ പറയുന്നത്. കുടിവെള്ളപ്രശ്നം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ വീണ്ടും ഖനനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. നിലവില്‍ ഖനനംനടക്കുന്ന ഭൂമിയോട് ചേര്‍ന്നുള്ള ഭാഗത്തും ചെങ്കല്ല് ഖനനം നടത്തുവാന്‍ നീക്കം നടക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെതിരെയും ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.