വിഗ്രഹമോഷണം: പതിനാറുകാരന്‍ അറസ്റ്റില്‍

കൊയിലാണ്ടി: മുചുകുന്ന് വാഴയില്‍ ക്ഷേത്രത്തിലെ പഞ്ചലോഹ ഗണപതി വിഗ്രഹം മോഷ്ടിച്ച കേസില്‍ പതിനാറുകാരന്‍ അറസ്റ്റില്‍. വിഗ്രഹം ക്ഷേത്രക്കിണറ്റില്‍നിന്ന് പൊലീസ് കണ്ടെടുത്തു. ഡിസംബര്‍ 24നായിരുന്നു സംഭവം. ക്ഷേത്രം അടച്ചുപോയ പൂജാരി അടുത്തദിവസം രാവിലെ ക്ഷേത്രം തുറന്നപ്പോള്‍ വിഗ്രഹം മോഷണം പോയത് ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 16കാരന്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ വിഗ്രഹം ക്ഷേത്രക്കിണറ്റില്‍ ഇട്ടതായി പറഞ്ഞു. ആറു കിലോയോളം തൂക്കമുള്ളതാണ് വിഗ്രഹം. സി.ഐ ഉണ്ണികൃഷ്ണന്‍, എസ്.ഐ ബാബുരാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ. ഗിരീഷ്, സി.പി.ഒ ഇ. ഗണേശന്‍, കെ. ചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ജുവനൈല്‍ കോടതി റിമാന്‍റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.