കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ ബുധനാഴ്ച നടക്കുന്ന ശോഭായാത്രകള്‍ക്ക് ഒരുക്കങ്ങളായി. തൈ വെക്കാം, തണലേകാം, താപമകറ്റാം എന്ന സന്ദേശവുമായി നടക്കുന്ന ആഘോഷത്തിന്‍െറ ഭാഗമായി ലക്ഷം വൃക്ഷ ത്തൈകള്‍ നട്ടുപിടിപ്പിക്കുമെന്ന് ബാലഗോകുലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രചാരണത്തിനായി ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കാതെ പ്ളാസ്റ്റിക് മുക്തമായാണ് പരിപാടികള്‍. മഹാശോഭായാത്ര 24ന് ഉച്ചക്ക് 3.30ന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. ഉപശോഭായാത്രകള്‍ നഗരത്തിന്‍െറ വിവിധ കേന്ദ്രങ്ങളില്‍ മഹാശോഭായാത്രയില്‍ സംഗമിച്ച് മുതലക്കുളം അന്നപൂര്‍ണേശ്വരി ക്ഷേത്രപരിസരത്ത് പ്രത്യേകം തയാറാക്കിയ അമ്പാടിയില്‍ പ്രവേശിക്കും. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനു മുഖ്യാതിഥിയാകും. ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതി അംഗം ഡി. നാരായണ ശര്‍മ ചടങ്ങില്‍ സംബന്ധിക്കും. പി. ജിജേഷ്, സി.കെ. സുരേന്ദ്രനാഥന്‍, എല്‍.എന്‍. ദീപക്ദേവ്, ദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.