കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം എങ്ങുമത്തെിയിട്ടില്ളെന്ന് ജനങ്ങള്‍ക്ക് മുഴുവനറിയാം. എന്നാല്‍, അവകാശവാദങ്ങളുന്നയിക്കുന്നതിന് നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് അതൊന്നും തടസ്സമേ അല്ല. കൗണ്‍സില്‍ യോഗത്തില്‍ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തില്‍ കൗണ്‍സിലര്‍ പൊറ്റങ്ങാടി കിഷന്‍ചന്ദ് കൊണ്ടുവന്ന പ്രമേയമാണ് ഭരണ-പ്രതിപക്ഷാംഗങ്ങളുടെ രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. പ്രമേയത്തിന്‍െറ ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് റോഡ് വികസനത്തിനായി എന്തെങ്കിലും ചെയ്തിട്ടുള്ളതെന്ന് യു.ഡി.എഫ് അംഗങ്ങള്‍ വാദിച്ചതോടെ കഴിഞ്ഞ സര്‍ക്കാര്‍ ഈ റോഡിനായി ഒന്നും ചെയ്തിട്ടില്ളെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ റോഡ് വികസനം യഥാര്‍ഥ്യമാക്കുമെന്നും എല്‍.ഡി.എഫ് അംഗങ്ങളും തിരിച്ചടിച്ചു. ഇതോടെയാണ് കൗണ്‍സില്‍ യോഗം രാഷ്ട്രീയ ചര്‍ച്ചയായി മാറിയത്. നഗരപാത വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രസ്തുത റോഡ് വികസനത്തിന് ബജറ്റില്‍ തുക വകയിരുത്താത്ത സര്‍ക്കാറിന്‍െറ നടപടിയില്‍ പ്രതിഷേധിക്കുന്നുവെന്നും റോഡിന് അടിയന്തരമായി 100 കോടി അനുവദിക്കണമെന്നുമായിരുന്നു പ്രമേയം. കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. യു.ഡി.എഫ് പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്ത് ഭേദഗതി ആവശ്യപ്പെട്ടു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെന്‍സ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍െറ (കിഫ്ബി) പ്രഥമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് വികസനം യാഥാര്‍ഥ്യമാക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നാക്കി പ്രമേയം ഭേദഗതി ചെയ്യണമെന്ന് കൗണ്‍സിലര്‍ ടി.സി. ബിജുരാജ് ആവശ്യപ്പെട്ടു. പദ്ധതിക്കായി 100 കോടി രൂപ പ്രഖ്യാപിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. റോഡ് വികസനത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ ഒരു രൂപപോലും തന്നിട്ടില്ളെന്നും വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഇപ്പോള്‍ സര്‍ക്കാറിന്‍െറ പ്രഖ്യാപനത്തിലൂടെ റോഡ് വികസനം യാഥാര്‍ഥ്യമായെന്നും ബിജുരാജ് അവകാശപ്പെട്ടു. തുടര്‍ന്ന്, പ്രമേയ ഭേദഗതി രാഷ്ട്രീയ പ്രസംഗമാക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നു. ഭൂമി ഏറ്റെടുക്കല്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ 25 കോടിയും പിന്നീട് 64 കോടിയും അനുവദിച്ചതായി കിഷന്‍ചന്ദ് തിരിച്ചടിച്ചു. വിഷയത്തെ രാഷ്ട്രീയമായി കാണരുതെന്നും ജനങ്ങളുടെ വികാരമാണ് താന്‍ പ്രമേയമായി കൊണ്ടുവന്നതെന്നും തുക വകയിരുത്താതെ ഈ സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭേദഗതിയെ ബി.ജെ.പി അംഗങ്ങളും എതിര്‍ത്തു. എതിര്‍പ്പിനത്തെുടര്‍ന്ന് വോട്ടെടുപ്പിലൂടെ 24നെതിരെ 44 വോട്ടുകള്‍ക്ക് ഭേദഗതി ചെയ്ത പ്രമേയം പാസാക്കി. കൗണ്‍സിലര്‍മാരായ കെ.ടി. ബീരാന്‍കോയ, പി.എം. നിയാസ്, എം. കുഞ്ഞാമുട്ടി, വിദ്യാ ബാലകൃഷ്ണന്‍, നമ്പിടി നാരായണന്‍ എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ചും എം.സി. അനില്‍കുമാര്‍, കെ.വി. ബാബുരാജ് തുടങ്ങിയവര്‍ പ്രമേയത്തെ എതിര്‍ത്തും ഭേദഗതിയോടുള്ളതിനെ അനുകൂലിച്ചും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.