മണിയൂരില്‍ യാത്രാ പ്രശ്നത്തിന് പരിഹാരമായില്ല

വടകര: ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന യാത്രാപ്രശ്നം രൂക്ഷമായി തുടരുന്നതില്‍ ആശങ്ക. പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുമായാണ് ഈ വിദ്യാലയത്തില്‍ കുട്ടികള്‍ എത്തുന്നത്. എന്നാല്‍, പെര്‍മിറ്റുള്ള ബസുകള്‍ പലതും ട്രിപ് മുടക്കുന്നതും സര്‍വിസ് നടത്തുന്നവയില്‍ ജനബാഹുല്യം കാരണം വിദ്യാര്‍ഥികള്‍ക്ക് കയറാന്‍ പറ്റാത്തതുമാണ് കുട്ടികളെയും രക്ഷിതാക്കളെയും പ്രയാസപ്പെടുത്തുന്നത്. നിലവില്‍ പെര്‍മിറ്റ് ബസുകളില്‍ പലതും ഓടുന്നില്ളെന്നും ആക്ഷേപമുണ്ട്. വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന യാത്രാപ്രശ്നത്തിന് പരിഹാരം കാണണമെന്ന് സ്കൂള്‍ പി.ടി.എ അധികൃതരോട് ആവശ്യപ്പെട്ടു. പെര്‍മിറ്റുണ്ടായിട്ടും സര്‍വിസ് നടത്താത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്ത് പുതിയവക്ക് അനുവദിക്കണമെന്നും കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിച്ച് യാത്രാ പ്രശ്നത്തിന് പരിഹാരം കാണണമെന്നും പി.ടി.എ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ.വി. സത്യന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജ്യോതി, പ്രധാനാധ്യാപിക ശോഭന, രാജീവന്‍, എം.പി. മനോജ്, ഇ.കെ. മജീദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.