ദേശീയപാത സര്‍വേ തടഞ്ഞു

നന്തിബസാര്‍: ദേശീയപാത ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കാനുള്ള സര്‍വേ നടപടികള്‍ തിക്കോടിയില്‍ മുടങ്ങി. തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി സ്ഥലമേറ്റെടുപ്പ് തഹസില്‍ദാറുടെ നേതൃത്വത്തിലത്തെിയ സര്‍വേ സംഘത്തെ കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സര്‍വേ മുടങ്ങാന്‍ കാരണം. കരിപ്പൂര്‍ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര പാക്കേജ് അടക്കമുള്ള കാര്യങ്ങള്‍ മുന്‍കൂറായി മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ദേശീയപാതയുടെ വി കസന കാര്യത്തില്‍ പാക്കേജ് പ്രഖ്യാപിച്ചില്ല. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു. സര്‍വേ തടഞ്ഞതിനെ തുടര്‍ന്ന് തിക്കോടിയില്‍ വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തി. എം.ടി. മഹേഷ്, അബു തിക്കോടി, ബിജു കളത്തില്‍, കെ.പി.എ. വഹാബ്, പ്രദീപ് ചോമ്പാല, സലാം ഫര്‍ഹത്ത്, പി.കെ. കുഞ്ഞിരാമന്‍, വി.പി. കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു. ശ്രീധരന്‍ മൂരാട്, കുഞ്ഞബ്ദുല്ല തിക്കോടി, രാമചന്ദ്രന്‍ പൂക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.