കാലില്‍ ടിപ്പര്‍ നിര്‍ത്തി ഡ്രൈവര്‍ കടന്നു; കാല്‍നടയാത്രക്കാരന്‍ ചോരവാര്‍ന്ന് മരിച്ചു

മുക്കം: കാല്‍നടക്കാരനെ ഇടിച്ചിട്ട് കാലില്‍ ടിപ്പര്‍ നിര്‍ത്തി ഡ്രൈവര്‍ കടന്നു. സ്ഥലത്തത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ജാക്കിവെച്ച് ടിപ്പര്‍ ഉയര്‍ത്തി ചോരവാര്‍ന്ന് ദാരുണമായി കിടന്ന യാത്രക്കാരനെ പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. അരീക്കോട് വാവൂര്‍ കരിമ്പിഞ്ഞാറക്കുളം വേലായുധനാണ് (58) മരിച്ചത്. ഇയാള്‍ നിര്‍മാണത്തൊഴിലാളിയാണ്. വെള്ളിയാഴ്ച 7.30ഓടെ പി.സി ജങ്ഷനിലാണ് അപകടം. അമിതവേഗത്തിലായിരുന്ന ടിപ്പര്‍ കാല്‍നടക്കാരന്‍െറ കാലിനു മുകളില്‍ കയറി. അപകടം നടന്ന ഉടനെ ഡ്രൈവര്‍ വാഹനത്തിന്‍െറ ചാവി ഊരി ഇറങ്ങിയോടിയതിനാല്‍ വാഹനം കാലിനു മുകളില്‍ നിന്നു. ചോര വാര്‍ന്നുകിടന്ന വേലായുധനെ ഓടിക്കൂടിയവര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തത്തെി ടിപ്പര്‍ ഉയര്‍ത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് അവരുടെ ആംബുലന്‍സിലാണ് വേലയുധനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: കുഞ്ഞിമക്ക. മക്കള്‍: ജിനി, ജിഷ. ടിപ്പര്‍ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും മുക്കം പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.