ഗെയില്‍ പൈപ്പ് ലൈന്‍: സര്‍വേക്കത്തെിയവരെ തടഞ്ഞു

നടുവണ്ണൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സര്‍വേ നടപടികള്‍ക്കത്തെിയ ഗെയില്‍ വാതക പൈപ്പ് ലൈന്‍ ഉദ്യോഗസ്ഥരെ സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധിച്ചത്. സര്‍വേ നടപടി തടസ്സപ്പെടുത്തിയതിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ഗെയില്‍ ഉദ്യോഗസ്ഥര്‍ തൃക്കുറ്റിശ്ശേരി ആമയാട്ട് വയലില്‍ തെക്കയില്‍ താഴെ ഭാഗത്ത് സര്‍വേ നടത്താന്‍ വന്നത്. ഇതറിഞ്ഞത്തെിയ നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരും സംഭവ സ്ഥലത്ത് കുത്തിയിരുന്ന് സര്‍വേ നടപടികള്‍ തടയുകയായിരുന്നു. സമരക്കാരെ പൊലീസ് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘമത്തെി. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ. ബാലന്‍, ടി.കെ. അജീഷ് , അതുല്‍ രാജ്, പി. ലിനീഷ്, ടി. ഷാജു, എ.പി. സുരേഷ്, ടി.കെ. അരുണ്‍, കെ. രഞ്ജിത്ത്, എം.ടി. ഷിജു, ഷിജന്‍, കെ. സുധി, ജോസഫ് കൂരാച്ചുണ്ട്, കെ.എം. ഷാജി, എം.പി. പ്രഭാകരന്‍, വി. വാസു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ സമരക്കാരും ഗെയില്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍വേ നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായി. തഹസില്‍ദാറും ബാലുശ്ശേരി എസ്.ഐ യുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തത്തെി.ഉച്ചയോടെ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടയച്ചു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് നിര്‍ദിഷ്ട വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നത് വന്‍ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT