സ്വാധീനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയാലും നടപടിയില്ല

കോഴിക്കോട്: പൊലീസിന് രഹസ്യവിവരം നല്‍കുന്ന ഇന്‍ഫോര്‍മാര്‍ സമാന്തര പൊലീസാകുമ്പോള്‍ പൊലീസ് തന്നെ സംരക്ഷകരാകുന്നു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം (എസ്.എസ്.ബി.), ജില്ലാ രഹസ്യാന്വേഷണ വിഭാഗം (എസ്.ബി), പ്രത്യേക സ്ക്വാഡുകള്‍ എന്നിവര്‍ക്ക് രഹസ്യ വിവരം നല്‍കുന്ന ഇന്‍ഫോര്‍മര്‍മാര്‍ തങ്ങളുടെ പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി തട്ടിപ്പിലും ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുമ്പോഴും ഇവര്‍ ശിക്ഷിക്കപ്പെടുന്നില്ല. ചെറിയ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ പിന്നീട് പൊലീസ് തങ്ങള്‍ക്ക് രഹസ്യ വിവരം നല്‍കുന്നവരാക്കി മാറ്റുകയാണ് പതിവ്. എന്നാല്‍, ഈ സ്വാധീനത്തിന്‍െറ മറവില്‍ ഇവര്‍ പലതരം കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്ന വിവരം സേനക്കുള്ളില്‍ തന്നെ പരസ്യമാണെങ്കിലും നടപടി എടുക്കാറില്ല. അടുത്തിടെ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് പരിസരത്ത് പക്ഷാഘാതം വന്ന് കുഴഞ്ഞ് വീണ തമിഴ്നാട് സ്വദേശിയുടെ കൈവശമുണ്ടായിരുന്നു 15 ലക്ഷം രൂപ കവര്‍ന്നവരില്‍ പ്രധാനി പൊലീസിന്‍െറ രഹസ്യക്കാരനായിരുന്നു. കുന്ദമംഗലത്ത് നിരവധി ക്രിമിനല്‍ കേസുകളിലും കഞ്ചാവ് കേസിലും പെട്ട ഈ യുവാവിനെതിരെ കേസെടുക്കാന്‍ പൊലീസ് വിമുഖത കാണിച്ചത് വിവാദമായിരുന്നു. കോഴിക്കോട് കോടതി പരിസരത്ത് രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് പിടികൂടിയവര്‍ പൊലീസിന്‍െറ ഇന്‍ഫോര്‍മര്‍മാരായിരുന്നു. കുന്ദമംഗലത്ത് ഹോട്ടല്‍ അടിച്ചുതകര്‍ത്ത കേസിലും വീട്ടില്‍കയറി ആക്രമണം നടത്തിയ കേസിലും പ്രതിസ്ഥാനത്ത്് ഇന്‍ഫോര്‍മര്‍മാരാണ്. കക്കോടി സ്വദേശിയായ ഇന്‍ഫോര്‍മര്‍ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തി പൊലീസെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവവുമുണ്ടായിരുന്നു. നഗരത്തിലെ ഹോട്ടലില്‍ രണ്ടു ദിവസം താമസിച്ചിരുന്ന പയ്യാനക്കല്‍ സ്വദേശിനിയെയും കാസര്‍കോടുകാരനായ യുവാവിനെയും പിന്തുടര്‍ന്നത് രഹസ്യാന്വേഷണ വിഭാഗം ഇന്‍ഫോര്‍മറുടെ സുഹൃത്തായിരുന്നു. ഇയാള്‍ ഹോട്ടലിലെ റിസപ്ഷനില്‍ നിന്ന് രജിസ്റ്റര്‍ ആവശ്യപ്പെട്ട് യുവതിയുടെയും യുവാവിന്‍െറയും നമ്പര്‍ ശേഖരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചിരുന്നു. പൊലീസെന്ന വ്യാജേന പല സ്ഥലങ്ങളിലും ഇന്‍ഫോര്‍മര്‍മാര്‍ തട്ടിപ്പ് നടത്തുകയും വ്യാപാരികളില്‍ നിന്നും മറ്റും പണം പിരിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. മയക്കുമരുന്ന് കേസുകളിലുള്‍പ്പെട്ടവരും ക്വട്ടേഷന്‍ സംഘങ്ങളും ഉള്‍പ്പെടെയുള്ളവരുമാണ് ഇന്‍ഫോര്‍മര്‍മാര്‍ക്കിടയിലുള്ളത്. ഇത്തരക്കാരെ ഏതെങ്കിലും കേസില്‍ പിടികൂടിയാല്‍ പ്രത്യേക സ്ക്വാഡിന്‍െറ ചുമതലയുള്ളവര്‍ രക്ഷപ്പെടുത്തുക പതിവാണ്. ഇന്‍ഫോര്‍മര്‍മാരുടെ സഹായത്താലാണ് മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ വിവരങ്ങള്‍ ലഭിക്കുന്നത്. ഒരു ഇന്‍ഫോര്‍മര്‍ക്ക് നേരെ പൊലീസ് കണ്ണടച്ചാല്‍ നിരവധി കുറ്റകൃത്യങ്ങള്‍ കണ്ടത്തൊന്‍ ഇവര്‍ സഹായകരമാവുമെന്നാണ് പൊലീസിന്‍െറ സൂത്രവാക്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.