സ്ക്വാഡുകള്‍ സജീവമായിട്ടും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കള്ളപ്പണമൊഴുക്ക്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ചെലവിനായി എത്തുന്ന കള്ളപ്പണ വേട്ട സജീവമായതോടെ ഒരാഴ്ചക്കിടെ സര്‍ക്കാര്‍ ഖജനാവിലത്തെിയത് ലക്ഷങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നികുതി വെട്ടിച്ചുള്ള കള്ളപ്പണവിനിയോഗം കണ്ടത്തൊന്‍ വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ സജീവമായ സ്ക്വാഡുകളാണ് പരിശോധന ഊര്‍ജിതമാക്കിയത്. സംസ്ഥാന അതിര്‍ത്തിയായ പാലക്കാട് ജില്ലയില്‍ നിന്നുള്ള കുഴല്‍പ്പണ വേട്ടക്കു പുറമെ ജില്ലയില്‍ മാത്രം ഒരാഴ്ചക്കിടെ 36 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. ആദായ നികുതി വകുപ്പിനു കീഴില്‍ എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും പ്രത്യേക സ്ക്വാഡുകള്‍ നിരീക്ഷണമാരംഭിച്ചു. അസി. കമീഷണറുടെ നേതൃത്വത്തില്‍ രണ്ട് ആദായനികുതി ഓഫിസര്‍മാരും മൂന്ന് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്നതാണ് സ്ക്വാഡ്. റവന്യൂ വകുപ്പും പൊലീസും സംയുക്തമായുള്ള ഫ്ളയിങ് സ്ക്വാഡും കള്ളപ്പണം പിടിക്കാനായി രംഗത്തുണ്ട്. ജില്ലയില്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്‍െറ നേതൃത്വത്തില്‍ എ.എസ്.ഐ, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍, രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവരടങ്ങുന്ന സംഘം ഓരോ നിയോജക മണ്ഡലത്തിലും പരിശോധനക്കുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് ജൂനിയര്‍ സൂപ്രണ്ടിന്‍െറ നേതൃത്വത്തില്‍ ഒരു സീനിയര്‍ സി.പി.ഒ, രണ്ട് സി.പി.ഒ എന്നിവരടങ്ങുന്ന സര്‍വൈലന്‍സ് ടീമിന്‍െറ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ട്. സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി നേരിട്ടു ബന്ധമുള്ളവരുടേതുള്‍പ്പെടെ പണമിടപാടുകള്‍ അന്വേഷിക്കാനാണ് ആദായ നികുതി വകുപ്പ് പ്രത്യേകസംഘത്തിന്‍െറ ദൗത്യം. ഓരോ ജില്ലയിലെയും സ്ക്വാഡിന്‍െറ പ്രവര്‍ത്തനങ്ങള്‍ ആദായനികുതി കമീഷണര്‍ നിരീക്ഷിക്കും. രാഷ്ട്രീയ കക്ഷികള്‍ സഹകരണ ബാങ്കുകളിലും മറ്റും നിക്ഷേപിച്ച കള്ളപ്പണം തെരഞ്ഞെടുപ്പു കാലത്ത് പിന്‍വലിക്കുന്നത് പരിശോധിക്കുകയാണ് സ്ക്വാഡിന്‍െറ പ്രധാന ദൗത്യം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇപ്രകാരം കള്ളപ്പണമൊഴുകിയതായി ആരോപണമുയര്‍ന്നിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥര്‍ സമരത്തിലായതിനാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കള്ളപ്പണം പരിശോധനയോട് ആദായനികുതി ഉദ്യോഗസ്ഥര്‍ സഹകരിച്ചിരുന്നില്ല. പൊലീസ്, എക്സൈസ് വിഭാഗങ്ങളുടെ പരിശോധനയില്‍ നികുതിവെട്ടിപ്പും രേഖകളില്ലാതെ പണം സൂക്ഷിക്കുന്നതും കണ്ടത്തെിയാല്‍ അറിയിക്കണമെന്നും തുടര്‍നടപടി ആദായനികുതി വകുപ്പ് സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലുള്ള ലക്ഷം കോടിയില്‍പരം രൂപയുടെ നിക്ഷേപത്തില്‍ 30,000 കോടി രൂപവരെ കണക്കില്‍പെടാത്തതാണ്. ഇതില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ നിക്ഷേപവുമുണ്ടെന്നാണ് വിവരം. നിക്ഷേപവിവരങ്ങള്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ചില സഹകരണ ബാങ്കുകള്‍ മാത്രമാണ് സഹകരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇക്കാര്യത്തില്‍ ആദായനികുതിവകുപ്പ് കോടതിയെ സമീപിച്ചിട്ടുണ്ട്. നിക്ഷേപവിവരങ്ങള്‍ നല്‍കാത്ത സഹകരണ സ്ഥാപനങ്ങളും നിരീക്ഷണത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.