ബാലുശ്ശേരി: ബാലുശ്ശേരി മുഖ്യ തപാല്‍ ഓഫിസ് ശോച്യാവസ്ഥയില്‍. കരുമല, നന്മണ്ട, കോക്കല്ലൂര്‍, കണ്ണാടിപ്പൊയില്‍, നിര്‍മല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളടക്കമുള്ള തപാല്‍ പ്രവര്‍ത്തനങ്ങളുടെ ശിരാകേന്ദ്രമായ ബാലുശ്ശേരി മുഖ്യ തപാല്‍ ഓഫിസ് കെട്ടിടം ചോര്‍ന്നൊലിച്ച് ജീര്‍ണാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. കെട്ടിടത്തിന്‍െറ ചോര്‍ച്ച തടയാനായി പ്ളാസ്റ്റിക് ഷീറ്റുകൊണ്ടു മൂടിയ നിലയിലാണ്. തപാല്‍ ഉരുപ്പടികള്‍ക്കും സുരക്ഷിതത്വമില്ലാതായിരിക്കയാണ്. വൈദ്യുതി വിതരണം നിലക്കുമ്പോള്‍ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ജനറേറ്റര്‍ മഴയും വെയിലുമേറ്റ് പുറത്ത് തുരുമ്പിച്ച് നശിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ജനറേറ്റര്‍ ഇതുവരെ ഉപയോഗപ്പെടുത്താന്‍ പോലും കഴിഞ്ഞിട്ടില്ല. പോസ്റ്റ് ഓഫിസ് കെട്ടിടം നിര്‍മിക്കാനായി സ്ഥലം വാങ്ങിയിരുന്നുവെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.