സ്വകാര്യ ഏജന്‍സി വഴി റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ്: ആദ്യ വിതരണകേന്ദ്രം ഉദ്ഘാടനം നാളെ

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം കോഴിക്കോട്ട് വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ലിങ്ക് റോഡിലെ പ്രപഞ്ചം ട്രാവല്‍സിലെ റിസര്‍വേഷന്‍ കൗണ്ടര്‍ 25ന് പത്തിന് എം.കെ. രാഘവന്‍ എം.പി നിര്‍വഹിക്കും. സാധാരണ ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ സ്വകാര്യ ഏജന്‍സികള്‍ വിറ്റിരുന്നത്. ഇനി റിസര്‍വേഷന്‍ ടിക്കറ്റുകളും ഇത്തരം ഏജന്‍സികളിലൂടെ ബുക് ചെയ്യാം. ഉദ്ഘാടന ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ദക്ഷിണറെയില്‍വേക്ക് കീഴിലെ കേരളത്തിലെ ആദ്യകേന്ദ്രമാണിത്. ഒരോ സെക്കന്‍റ് സിറ്റിങ്ങിലും സ്ളീപ്പര്‍ ടിക്കറ്റിലും റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രത്തില്‍നിന്ന് ബുക് ചെയ്യുന്നതിനേക്കാള്‍ 30 രൂപ സര്‍വിസ് ചാര്‍ജ് സ്വകാര്യകേന്ദ്രത്തിന് നല്‍കണം. ഉയര്‍ന്ന ക്ളാസുകള്‍ക്ക് 40 രൂപയും നല്‍കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.