ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വികസനപദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ഒളവണ്ണ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കുകീഴിലെ ഗവേഷണ വികസനകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്‍െറയും മലബാര്‍ അക്വാട്ടിക് ബയോപാര്‍ക് പദ്ധതിക്ക് തുടക്കമിടുന്നതിന്‍െറയും ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ഉച്ചക്ക് ഒരുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിക്കും. മന്ത്രി ഡോ.എം.കെ. മുനീര്‍ മുഖ്യാതിഥിയായിരിക്കും. ജലസസ്യങ്ങളാല്‍ സമ്പന്നമായ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പഠനഗവേഷണ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിനുകീഴില്‍ റൂറല്‍ എംപവര്‍മെന്‍റ് ത്രൂ ടെക്നോളജിക്കല്‍ ഇന്‍റര്‍വെന്‍ഷന്‍ (റെറ്റി) എന്നപദ്ധതിയുടെയും ഇക്കോ സിസ്റ്റം സര്‍വിസിന്‍െറയും ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.