മാവൂര്‍ മേഖലയില്‍ വീണ്ടും കാട്ടുപന്നി ആക്രമണം

മാവൂര്‍: മാസങ്ങളുടെ ഇടവേളക്കുശേഷം കാട്ടുപന്നിക്കൂട്ടങ്ങള്‍ കൃഷിയിടത്തിലേക്കിറങ്ങിയതോടെ മാവൂര്‍ മേഖലയില്‍ വന്‍ കൃഷിനാശം. സൗത് അരയങ്കോട്, അരയങ്കോട്, പനയങ്ങോട്, താത്തൂര്‍പൊയില്‍, കൈത്തുട്ടിമുക്കില്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കൃഷിനശിച്ചത്. വാഴ, ചേന, ചേമ്പ്, കാച്ചില്‍, മരച്ചീനി, നെല്ല് തുടങ്ങി എല്ലാ വിളകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. മിക്ക വിളകളും കൃഷിയിറക്കി ഏതാനും മാസങ്ങള്‍ മാത്രമായവയാണ്. കൃഷി ചെയ്ത വിളകളൊക്കെ ഉഴുതുമറിച്ചിട്ട നിലയിലാണ്. അര്‍ധരാത്രിയാണ് കുട്ടികളടക്കം പത്തും പതിനഞ്ചും എണ്ണംവരുന്ന പന്നിക്കൂട്ടങ്ങള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നത്. പലയിടങ്ങളിലും ഇടവിട്ട ദിവസങ്ങളിലാണ് ആക്രമണം. മിക്കയിടത്തും പന്നികളെ ഭയപ്പെടുത്താന്‍ കൃഷിയിടങ്ങള്‍ക്കരികില്‍ തുണികൊണ്ടുള്ള മറകളും ആള്‍രൂപങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലവത്തായിട്ടില്ല. നേരത്തേ ഈ പ്രദേശങ്ങളില്‍ കര്‍ഷകര്‍ ഉറക്കമിളച്ച് കാവലിരുന്നാണ് കൃഷിയിടം സംരക്ഷിച്ചിരുന്നത്. എന്നാല്‍, അതുകൊണ്ടും പന്നിക്കൂട്ടങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല. പ്രാരംഭ ദശയില്‍തന്നെ കൃഷി പാടെ പന്നികള്‍ നശിപ്പിച്ചതോടെ വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.