വടകര: ടൗണില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ബംഗാളി യുവാവിനെ വടകര പൊലീസ് പിടികൂടി. പശ്ചിമബംഗാളിലെ ബര്‍ദുവാന്‍ ജില്ലയിലെ ദിര്‍ഖാപുരത്തെ മെഹബൂബ് ഹസനെയാണ് (26) പിടികൂടിയത്. കഴിഞ്ഞ ആഗസ്റ്റ് എട്ടിന് വടകര ഒന്തം റോഡിലെ ഫൈസല്‍ ജ്വല്ലറിയില്‍നിന്ന് മൂന്നര കിലോ വെള്ളിയും വിലകൂടിയ കല്ലുകളും ജൂലൈ 19ന് വടകര-മാര്‍ക്കറ്റ് റോഡിലെ ലിയാ ഫാഷന്‍സില്‍നിന്ന് 80,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇയാള്‍ സുഹൃത്തുക്കളോടൊപ്പം താമസിക്കുന്ന തിരൂരില്‍നിന്നാണ് പിടിയിലാവുന്നത്. മോഷണത്തില്‍ ഇയാള്‍ക്ക് സഹായികളില്ളെന്നും സ്വയം ആസൂത്രണം ചെയ്യുന്നതാണെന്നും പൊലീസ് പറഞ്ഞു. താമസസ്ഥലം മാറ്റിയാണ് പുതിയ സ്ഥലം കണ്ടത്തെി മോഷണം ആസൂത്രണം ചെയ്യുന്നതെന്ന് ചോദ്യംചെയ്യലില്‍ പറഞ്ഞു. കവര്‍ച്ച നടത്തിയ ആഭരണങ്ങള്‍ തിരൂരിലെ താമസസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. കോഴിക്കോട് നല്ലളം പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുകളില്‍ രണ്ടുവര്‍ഷത്തെ ശിക്ഷയനുഭവിച്ച് മാസങ്ങള്‍ക്കു മുമ്പാണ് പുറത്തിറങ്ങിയത്. ചോദ്യം ചെയ്യലില്‍ പരാതി ലഭിക്കാത്ത മൂന്ന് മോഷണം നടത്തിയതും ഇയാളാണെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബംഗാളില്‍ ബൈക്ക് മോഷണക്കേസിലെ പ്രതിയാണിയാള്‍. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു. കഴിഞ്ഞ ഒരുമാസമായി നടത്തുന്ന അന്വേഷണത്തിന് സി.ഐ പി.എം. മനോജ്, എസ്.ഐ ആര്‍. വിജയന്‍, എ.എസ്.ഐ പി.കെ. ശശി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജീവന്‍, യൂസുഫ്, ഷാജി, പ്രദീപന്‍ എന്നിവരടങ്ങിയ സംഘമാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.