കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ റീകാര്‍പറ്റിങ് പ്രവൃത്തി ഉടന്‍ ആരംഭിച്ചില്ളെങ്കില്‍ സത്യഗ്രഹസമരത്തിന് താന്‍ നേതൃത്വം നല്‍കുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. കോഴിക്കോട്, മലപ്പുറം നിവാസികളുടെ കാര്‍ഷിക, വ്യാപാര, വ്യവസായ, ടൂറിസം, ആരോഗ്യമേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാക്കിയ കരിപ്പൂര്‍ വിമാനത്താവളം ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമം ഒരിക്കലും അനുവദിക്കില്ല. കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സും മലബാര്‍ ഡെവലപ്മെന്‍റ് ഫോറവും നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിലെ അഞ്ചാമത്തെ ദിവസം പ്രോട്ടോകോള്‍ ലംഘിച്ച് സമരപ്പന്തലിലത്തെി സംസാരിക്കുകയായിരുന്നു അദ്ദേഹം.സത്യഗ്രഹം അഞ്ചാം ദിവസം ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. വിമാനത്താവളം തകര്‍ക്കാനുള്ള ഗൂഢനീക്കത്തിനെതിരെ ഒറ്റക്കെട്ടായി ജനങ്ങള്‍ മുന്നിട്ടിറങ്ങുമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. എന്തുവിലകൊടുത്തും കരിപ്പൂര്‍ വിമാനത്താവളം നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റ് ഇ. അഹമ്മദ് പറഞ്ഞു. റണ്‍വേ പ്രവൃത്തി ഉടന്‍ ആരംഭിക്കാനുള്ള സമ്മര്‍ദങ്ങള്‍ ചെലുത്തിവരുകയാണ്. കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കാര്‍ ഉദ്യോസ്ഥര്‍ നടത്തുന്ന ശ്രമങ്ങളില്‍ വലിയ നിഗൂഢതകളുണ്ടെന്നും വിമാനത്താവളം സംരക്ഷിക്കുകയെന്നത് മുസ്ലിം ലീഗിന്‍െറ കൂടി ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ. ഇസ്മയില്‍, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എ.പി. അബ്ദുല്‍ വഹാബ്, നദ്വത്തുല്‍ മുജാഹിദീന്‍ ദേശീയ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, ഒളിമ്പിക് അസോസിയേഷന്‍ ദേശീയ സെക്രട്ടറി പി.എ. ഹംസ, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം. അബ്ദുസ്സലാം, പ്രവാസി സംഘം ജില്ലാ പ്രസിഡന്‍റ് എം.കെ. നാരായണന്‍, പാലോളി അബ്ദുറഹ്മാന്‍, സി.ആര്‍. നീലകണ്ഠന്‍, കാലിക്കറ്റ് ചേംബര്‍ ജോയന്‍റ് സെക്രട്ടറി മുനീര്‍ കുറുമ്പടി, ആര്‍. ജയന്ത്കുമാര്‍, ഹക്കീം വെണ്ടല്ലൂര്‍, സുബൈര്‍ വളാഞ്ചേരി, നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.സമരസമിതി നേതാക്കളായ കെ.എം. ബഷീര്‍, പി. ഗംഗാധരന്‍, അബ്ദുല്ല മാളിയേക്കല്‍, അബ്ദുല്‍റഹ്മാന്‍ ഇടക്കുനി, ടി.പി.എം. ഹാഷിറലി, കെ. ഹാഷിം, മുനീര്‍ കുറുമ്പടി, പി.കെ. കബീര്‍, സുമ പള്ളിപ്പുറം എന്നിവരെ കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റ് രാമചന്ദ്രന്‍ കടന്നപ്പള്ളി ഹാരമണിയിച്ചു. അബ്ദുല്ല മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍റഹിമാന്‍ എടക്കുനി സ്വാഗതവും ഡോ. എം.എം. ഷരീഫ് നന്ദിയും പറഞ്ഞു. ഞായറാഴ്ച രവിലെ 10ന് എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. സമരപ്പൊങ്കാല സമരപ്പന്തലില്‍ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.