ദേവന് നിവേദ്യമൊരുക്കാന്‍ ഉണങ്ങലരിക്കുവേണ്ടി നെല്‍കൃഷി

താമരശ്ശേരി: പള്ളിപ്പുറം വാകപ്പൊയില്‍ ശ്രീവിഷ്ണുക്ഷേത്രം വക ഒന്നര ഏക്കര്‍ വയലില്‍ നടന്ന ഞാറു നാടീല്‍ ഗ്രാമത്തിന്‍െറ ഉത്സവമായി. വര്‍ഷങ്ങളായി നെല്‍കൃഷി ഉപേക്ഷിച്ച വയലില്‍ ദേവന് നിവേദ്യത്തിനുള്ള ഉണങ്ങലരിക്കുവേണ്ടി ക്ഷേത്ര കമ്മിറ്റിയുമായി സഹകരിച്ച് സൗപര്‍ണിക സ്വയംസഹായ സംഘമാണ് കൃഷിയിറക്കുന്നത്. സംഘാംഗങ്ങളും കമ്മിറ്റി അംഗങ്ങളും ദിവസങ്ങളോളമായി ശ്രമദാനം നടത്തിയാണ് കൃഷിയോഗ്യമാക്കിയത്. നെല്‍കൃഷിയുടെ ഞാറുനാടല്‍ കാണാനും പഠിക്കാനും പള്ളിപ്പുറം എ.എല്‍.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും എത്തി. താമരശ്ശേരി കൃഷി ഓഫിസര്‍ എലിസബത്ത് തമ്പാന്‍ ഞാറു നടല്‍ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്‍റ് എം. റിനീഷ്, സൗപര്‍ണിക സംഘം പ്രസിഡന്‍റ് ഗിരീഷ് തേവള്ളി, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി.രാജേഷ്, പള്ളിപ്പുറം എ.എല്‍.പി.സ്കൂള്‍ പ്രധാനാധ്യാപകന്‍ ടി. ദിലീപ് കുമാര്‍, അധ്യാപകരായ, പി.എം. ശ്രീജ, പ്രവീണ്‍ കെ. നമ്പൂതിരി, കെ.യു. രമ്യ, പി.കൃഷ്ണകുമാരി, ടി. മുഹമ്മദ്, അഡ്വ. അബ്ദുല്ല, കര്‍ഷകരായ ടി. ഉദയകുമാര്‍, പ്രഭാകരന്‍നായര്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൃഷിരീതികളെപ്പറ്റി പ്രവീണ്‍ കെ.നമ്പൂതിരി കുട്ടികള്‍ക്ക് വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.