കൊടുവള്ളി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ നീങ്ങിയതോടെ നഗരസഭയായി മാറിയ കൊടുവള്ളിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. 23 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ നഗരസഭയായതോടെ 36 ഡിവിഷനുകളാണുണ്ടാവുക. നിലവില്‍ യു.ഡി.എഫ് മുന്നണിയാണ് ഭരണം നടത്തിവരുന്നത്. നഗരസഭയിലെ 36 വാര്‍ഡുകളുടെ കരട് ലിസ്റ്റ് നേരത്തെതന്നെ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഇപ്പോള്‍ വാര്‍ഡ് തിരിച്ചുള്ള വോട്ടര്‍പട്ടികയും പഞ്ചായത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധിപേര്‍ പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ളെന്നാണ് പറയുന്നത്. നഗരസഭയിലെ പ്രഥമ ഭരണം ഉറപ്പുവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടത്തിലായിരിക്കും ഇത്തവണ. യു.ഡി.എഫിന്‍െറ ഭാഗമായ കോണ്‍ഗ്രസില്‍ അടുത്തകാലത്തായി രൂപംകൊണ്ട ഗ്രൂപ് രാഷ്ട്രീയത്തിന് പരിഹാരമായില്ളെങ്കില്‍ യു.ഡി.എഫ് കെട്ടുറപ്പിനെ ബാധിക്കും. ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ സ്വന്തമായി മത്സരിക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇവര്‍ കെ.പി.സി.സി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളിലും ഇക്കാര്യം അറിയിച്ചതായാണ് വിവരം. സെപ്റ്റംബര്‍ 20നകം പരിഹാരനടപടികളുണ്ടാവണമെന്ന ആവശ്യമാണ് ഇവര്‍ പ്രധാനമായും ഉന്നയിച്ചത്. നിലവില്‍ കൊടുവള്ളിയിലുള്ള ഇടതുപക്ഷ സഹകരണ മുന്നണി വിപുലപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍.ഡി.എഫ് ആവിഷ്കരിച്ചുവരുന്നത്. അഴിമതിവിരുദ്ധ സമരരംഗത്തുള്ള സമാനമനസ്കരെ മുന്നണിയുമായി സഹകരിപ്പിച്ച് തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കി ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുകയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം നഗരസഭ ഡിവിഷന്‍ ബൂത്ത് കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന് പ്രചാരണപ്രവര്‍ത്തനങ്ങള്‍ രൂപവത്കരിക്കുന്ന തീവ്രശ്രമത്തിലാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.