നാദാപുരം: നാദാപുരം ടൗണില്‍ ഇനി അനധികൃത ‘കളി’ കളിച്ചാല്‍ കളി കാര്യമാകും. ടൗണിന്‍െറ ഹൃദയഭാഗങ്ങളില്‍ സ്ഥാപിച്ച എട്ട് സി.സി.ടി.വി കാമറകള്‍ എല്ലാം ഇനി ഒപ്പിയെടുക്കും. ബൈക്കുകളിലെ പയ്യന്മാരുടെ ചത്തെലും പൂവാലന്മാരുടെ വിലസലും പോക്കറ്റടി ഉള്‍പ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവൃത്തികളുമെല്ലാം ഇനി പൊലീസിന് സ്റ്റേഷന്‍ മുറിക്കുള്ളിലിരുന്ന് നിരീക്ഷിക്കാം. നാദാപുരം പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ രണ്ടാം നിലയില്‍ സ്ഥാപിച്ച വിശാലമായ ടെലിവിഷന്‍ സ്ക്രീനില്‍ ടൗണിലെ ദൃശ്യങ്ങള്‍ എല്ലാം പതിയും. സി.സി.ടി.വി പ്രവര്‍ത്തനത്തിന്‍െറ ഉദ്ഘാടനം ഇ.കെ. വിജയന്‍ എം.എല്‍.എ നിര്‍വഹിച്ചു. തൂണേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കാമറകള്‍ സ്ഥാപിച്ചത്. നാദാപുരം ബസ്സ്റ്റാന്‍ഡ് പരിസരം, കക്കംവെള്ളി, തലശ്ശേരി റോഡ്, പൊലീസ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിച്ചത്. കല്ലാച്ചി ടൗണില്‍ അടുത്ത ഘട്ടത്തില്‍ സ്ഥാപിക്കും. കാമറ സ്വിച്ച്ഓണ്‍ ചടങ്ങില്‍ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സഫീറ മൂന്നാംകുനി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കല്‍, ബ്ളോക് പഞ്ചായത്തംഗം മണ്ടോടി ബഷീര്‍ മാസ്റ്റര്‍, മുഹമ്മദ് ബംഗ്ളത്ത്, സി.കെ. നാസര്‍, അഡ്വ. കെ.എം. രഘുനാഥ്, പി.കെ. ദാമു മാസ്റ്റര്‍, അഡ്വ. എ. സജീവന്‍, സി.എച്ച്. മോഹനന്‍, കെ.ടി.കെ. ചന്ദ്രന്‍, വ്യാപാരി നേതാക്കളായ തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, കുരുമ്പത്തേ് കുഞ്ഞബ്ദുല്ല, ഏരത്ത് ഇഖ്ബാല്‍, കണേക്കല്‍ അബ്ബാസ്, പ്രസ്ക്ളബ് പ്രസിഡന്‍റ് എം.കെ. അഷ്റഫ്, സെക്രട്ടറി ടി.കെ. വിജീഷ്, കണ്‍ട്രോള്‍ റൂം ഡിവൈ.എസ്.പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈ.എസ്.പി എം.പി. പ്രേംദാസ് സ്വാഗതവും സി.ഐ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.