കോഴിക്കോട്: സി.പി.എമ്മിന്‍െറ സംഘടനാദൗര്‍ബല്യങ്ങള്‍ സി.പി.ഐയുടെ അവകാശം കവര്‍ന്നെടുക്കാനുള്ള ന്യായമാകരുതെന്ന് സി.പി.ഐ ജില്ലാ കമ്മിറ്റി യോഗത്തില്‍ അഭിപ്രായം. അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥിക്കെതിരെ വോട്ടുചെയ്ത സി.പി.എം അംഗത്തിനെതിരെ നടപടിയെടുക്കാന്‍ സി.പി.എമ്മിനോട് ഒൗദ്യോഗികമായി ആവശ്യപ്പെടണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സി.പി.ഐയെ അവഗണിക്കുന്ന സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശമാണ് യോഗത്തിലുയര്‍ന്നത്. യോഗത്തിന്‍െറ പൊതുവികാരം മാനിച്ച് അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.ഐ നിലപാട് കടുപ്പിക്കുമെന്നാണ് സൂചന. സി.പി.ഐ സംഘടനാപരമായി കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും ഇതംഗീകരിക്കാന്‍ സി.പി.എം തയാറാകുന്നില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ സീറ്റുവിഭജനം നടക്കുമ്പോഴാകട്ടെ, ഒൗദാര്യമെന്നപോലെയാണ് സി.പി.എം സീറ്റ് നല്‍കുന്നത്. സി.പി.എമ്മിന്‍െറ വോട്ട് സി.പി.ഐ സ്ഥാനാര്‍ഥികളുടെ വിജയത്തിന് സഹായകമാകുന്നുണ്ട്. അതുപോലെ സി.പി.ഐ വോട്ട് സി.പി.എം സ്ഥാനാര്‍ഥികളുടെ വിജയത്തിനും സഹായിക്കുന്നുണ്ട്. സീറ്റുവിഭജനവും പദവികളുമെല്ലാം ജില്ലാതലത്തില്‍ ധാരണയായിട്ടും കീഴ്ഘടകങ്ങള്‍ സമ്മതിക്കുന്നില്ളെന്ന ന്യായംപറഞ്ഞാണ് പലയിടത്തും ഒതുക്കുന്നത്. വടകര മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സന്‍ പദവിയും പേരാമ്പ്ര ബ്ളോക്പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനവും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനവുമെല്ലാം ഇക്കാരണം നിരത്തിയാണ് നിഷേധിച്ചത്. ഒന്നുകില്‍ കീഴ്ഘടകങ്ങളിലെ പ്രതിഷേധം ബോധപൂര്‍വം സൃഷ്ടിക്കുന്നതാകാം. അല്ളെങ്കില്‍, സി.പി.എം സംഘടനാപരമായി ദുര്‍ബലമായിരിക്കുന്നു എന്നുവേണം കരുതാന്‍. രണ്ടായാലും ഇതിന്‍െറ പാപഭാരം പേറേണ്ട ഉത്തരവാദിത്തം സി.പി.ഐക്കില്ല. ഏറെ ചര്‍ച്ചകള്‍ക്കുശേഷം നല്‍കിയ അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം സി.പി.എം അംഗം വോട്ടുമാറ്റി ചെയ്ത് അട്ടിമറിച്ചതാണെന്നും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. അത്തോളിയിലെ വീഴ്ചക്ക് ഉചിതമായ പരിഹാരമുണ്ടാകുന്നതുവരെ എല്‍.ഡി.എഫിന്‍െറ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും അഭിപ്രായമുയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.