തര്‍ക്കം പരിഹരിക്കാനത്തെിയ യുവാവിനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

കോഴിക്കോട്: ഹോട്ടലില്‍ കാശുകൊടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനത്തെിയ യുവാവിനെ കുത്തിക്കൊന്നുവെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. പുല്ലൂരാമ്പാറ താഴെ കുടക്കാട്ടുപാറ തോങ്ങുംപുറത്ത് അനീഷിനെ (28) കൊലപ്പെടുത്തിയ കേസില്‍ പ്രതി പുല്ലൂരാംപാറ കുടക്കാട്ട്പാറ ഷാജഹാന്‍ എന്ന പിച്ചാത്തി ബാവയെയാണ് (35) ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ. ശങ്കരന്‍ നായര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ളെങ്കില്‍ രണ്ടുകൊല്ലം കൂടി തടവ് അനുഭവിക്കണമെന്നും പിഴ സംഖ്യ മരിച്ച അനീഷിന്‍െറ ഭാര്യക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 2014 മാര്‍ച്ച് 16ന് ഉച്ചക്ക് പൂല്ലൂരാമ്പാറ ഹോട്ടലില്‍ തര്‍ക്കമുണ്ടായതായാണ് കേസ്. പണം കൊടുക്കാത്തതിനെ ചൊല്ലി ഹോട്ടലുടമ സുനീര്‍ എന്ന അളിയന്‍ സുനീറുമായായിരുന്നു തര്‍ക്കം. പ്രശ്നം പറഞ്ഞ് പരിഹരിച്ചെങ്കിലും പ്രതി വൈകീട്ട് 6.30ന് വീണ്ടും തിരിച്ചത്തെി ഹോട്ടലില്‍ തര്‍ക്കമുണ്ടാക്കിയപ്പോള്‍ അനീഷിന്‍െറ സുഹൃത്തുക്കളായ ബാബു, ജോബിഷ് എന്നിവര്‍ ഇടപെട്ടു. ഇവരോടൊപ്പം പ്രതിയെ പിന്തിരിപ്പിക്കാന്‍ അനീഷും കൂടി. ഇതിലുള്ള വിരോധം വെച്ച്, അന്ന് രാത്രി എട്ടോടെ ബൈക്കില്‍ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ പുളിവേലില്‍ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിക്കൊന്നുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി 21 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും ആറ് തൊണ്ടി സാധനങ്ങളും ഹാജരാക്കി. അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിബു ജോര്‍ജ്, പി. ഭവ്യ എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT