മാവൂര്‍: കുവൈത്തിലെ ആശുപത്രിയില്‍ സെക്യൂരിറ്റിയായി ജോലി വാഗ്ദാനം ചെയ്ത് മാവൂര്‍ സ്വദേശി വഞ്ചിച്ചതായി പരാതി. കുതിരാടം ചാലുംപാട്ടില്‍ സൈമണ്‍ ആലപ്പുഴ സ്വദേശികളായ 12 പേരില്‍നിന്ന് 2,75,000 രൂപ കൈക്കലാക്കിയെന്ന് തട്ടിപ്പിനിരയായവര്‍ മാവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആലപ്പുഴ വളവനാട് പ്രവര്‍ത്തിച്ചിരുന്ന ജെ.എസ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്‍െറ പേരിലാണ് പണം വാങ്ങിയത്. 55,000 രൂപ വിസക്ക് ആവശ്യമാണെന്നും അഡ്വാന്‍സായി 25,000 രൂപ വീതം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഏഴു മാസം മുമ്പ് 20,000 മുതല്‍ 25,000 രൂപ വരെ നല്‍കിയെങ്കിലും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് യാത്ര നീട്ടിക്കൊണ്ടുപോയി. പിന്നീട് ഫോണ്‍ സ്വിച്ച്ഓഫ് ആവുകയും തന്ന വിലാസവും മറ്റും വ്യാജമാണെന്ന് മനസ്സിലാവുകയും ചെയ്തു. ഇയാള്‍ നല്‍കിയ ഒരു തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് മാവൂര്‍ സ്വദേശിയാണെന്ന് കണ്ടത്തെി. മാവൂര്‍ പൊലീസ് മുഖേന നടത്തിയ ഒത്തുതീര്‍പ്പില്‍ ഒരു മാസത്തിനകം പണം തരാമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഇതും ലംഘിക്കപ്പെട്ടു. മാത്രമല്ല, വീട്ടില്‍ ബന്ധനസ്ഥനാക്കിയും ഭീഷണിപ്പെടുത്തിയും ഒപ്പുവെപ്പിച്ചെന്നും വീട്ടില്‍ ആക്രമണം നടത്തിയെന്നും കാണിച്ച് പണം നല്‍കിയവര്‍ക്കെതിരെ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. തിരുവനന്തപുരം വര്‍ക്കല, പത്തനംതിട്ടയിലെ അടൂര്‍ പ്രദേശങ്ങളിലുള്ളവരില്‍നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. ഇയാളില്‍നിന്ന് പണം തിരിച്ചുകിട്ടാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് ആലപ്പുഴ വണ്ടാനം സ്വദേശികളായ രതീഷ്കുമാര്‍, ഫൈസല്‍, സക്കീര്‍, മനേഷ്, വര്‍ക്കല സ്വദേശി അഭിലാഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.