ഇനി വ്രതപുണ്യത്തിന്‍െറ മണ്ഡലകാലം

കോഴിക്കോട്: ഇനിയുള്ളത് വ്രതപുണ്യത്തിന്‍െറ മണ്ഡലകാലം. ക്ഷേത്രങ്ങള്‍ ശരണമന്ത്രങ്ങളാല്‍ മുഖരിതമാകും. വൃശ്ചികം ഒന്നു മുതല്‍ ഇനിയുള്ള 41 നാളുകള്‍ മണ്ഡല തീര്‍ഥാടനത്തിന്‍േതാണ്. നാവിലും മനസ്സിലും വ്രതശുദ്ധിയുടെ പുണ്യംനിറച്ച് ഭക്തര്‍ ശബരിമലയിലേക്ക്. മണ്ഡലകാലത്തിനായി ക്ഷേത്രങ്ങളും വ്യാപാര സ്ഥാപനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. വൃശ്ചികം ഒന്നിന് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ടാകും. തിരക്കൊഴിവാക്കാന്‍ ആദ്യംതന്നെ മാലയിട്ടവര്‍ ശരണമന്ത്രവും ഉരുവിട്ട് കറുപ്പണിഞ്ഞ് ശബരീശ സന്നിധിയിലേക്ക് യാത്രയായിക്കഴിഞ്ഞു. നഗരത്തിലെ ക്ഷേത്രങ്ങളിലെല്ലാം ശബരിമല തീര്‍ഥാടകര്‍ക്കുള്ള സൗകര്യമൊരുക്കിക്കഴിഞ്ഞു. വിരിവെക്കാനും കെട്ടുനിറക്കാനും മറ്റുമുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ശാസ്താ ക്ഷേത്രങ്ങളില്‍ മണ്ഡലകാലത്ത് തിരക്കേറും. പൂജാ സ്റ്റോറുകളില്‍ ശബരിമല തീര്‍ഥാടനത്തിനുള്ള സാധനങ്ങള്‍ എത്തിക്കഴിഞ്ഞു. പാളയത്തെ പൂജാ സ്റ്റോറുകളില്‍ തുളസിയുടെയും രക്തചന്ദനത്തിന്‍െറയും മാലകള്‍ നിരന്നുകഴിഞ്ഞു. അയ്യപ്പന്‍െറ വിവിധതരത്തിലുള്ള ലോക്കറ്റുകളും ഇവിടെയുണ്ട്. കെട്ടുനിറക്കുള്ള സാധനംമുതല്‍ ഇരുമുടിക്കെട്ട് അടക്കമുള്ള സെറ്റുകളും കടകളില്‍ സജീവമായിട്ടുണ്ട്. തീര്‍ഥാടന നാളിലും കോഴിക്കോടന്‍ സ്പെഷല്‍ ഹലുവയും ചിപ്സുമൊക്കത്തെന്നെയാണ് താരം. തീര്‍ഥാടനം കഴിഞ്ഞുവരുന്നവര്‍ക്കായി ഇനിയുള്ള നാളുകളില്‍ ദേശീയപാതയോരങ്ങളില്‍ ഹലുവയുടെയും മധുരപലഹാരങ്ങളുടെയും താല്‍ക്കാലിക കടകള്‍ ഉയരും. വഴിനീളെ വെജിറ്റേറിയന്‍ ഹോട്ടലുകളും നിറയും. കെ.എസ്.ആര്‍.ടി.സിയും മണ്ഡലകാലത്ത് കോഴിക്കോട്ടുനിന്ന് പ്രത്യേക സര്‍വിസ് നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.