അഴുക്കുചാലില്‍ ‘കുടുങ്ങിയ’ ആള്‍ പരിഭ്രാന്തി പരത്തി

കോഴിക്കോട്: രാത്രി ഒരാള്‍ അഴുക്കുചാലില്‍ കുടുങ്ങിയെന്ന വാര്‍ത്ത ഫയര്‍ഫോഴ്സിനെയും പൊലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിച്ചു. ബീച്ചിലെ ഓപണ്‍ എയര്‍ സ്റ്റേജിന് സമീപം രാത്രി 10നാണ് സംഭവം. പൊലീസില്‍നിന്നുള്ള വിവരമനുസരിച്ചാണ് ഫയര്‍ഫോഴ്സ് സ്ഥലത്തത്തെിയത്. നാട്ടുകാരും ചുറ്റും കൂടിയിരുന്നു. ഒരാള്‍ അഴുക്കുചാലില്‍ വീണു എന്നായിരുന്നു ഫയര്‍ഫോഴ്സിന് ലഭിച്ച വിവരം. എന്നാല്‍, പരിശോധനയില്‍ വീഴ്ചക്കുള്ള സാഹചര്യമോ അടയാളമോ കണ്ടത്തെിയില്ല. സംശയം തോന്നി വിളിച്ചുനോക്കിയപ്പോഴാണ് മറുപടി ശബ്ദം കേട്ടത്. മദ്യപിച്ച ആള്‍ നീളമുള്ള അഴുക്കുചാലില്‍ ഒളിച്ചിരുന്നതായിരുന്നു സംഭവം. ഫയര്‍ഫോഴ്സ് അംഗങ്ങള്‍ വിളിച്ചിട്ടും പുറത്തുവരാതിരുന്നതോടെ കൂടെയുള്ളവരെക്കൊണ്ടുതന്നെ വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് മദ്യപന്‍ പുറത്തുവന്നത്. ചോദ്യം ചെയ്തപ്പോള്‍, വൈഫൈ കിട്ടാന്‍വേണ്ടി ശ്രമിച്ചതാണെന്നായിരുന്നു മറുപടി. യുവാവിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് സ്ത്രീ അഴുക്കുചാലില്‍ വീണതും അടുത്തിടെയുണ്ടായ മാന്‍ഹോള്‍ ദുരന്തവുമാണ് പരിഭ്രാന്തിക്ക് വഴിയൊരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.